ഈശ്വരൻ തൻമർത്യനു പാർക്കാൻ
സൃഷ്ടിച്ചതാണീ ഭൂമി
മർത്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും
വേണ്ടി നിർമ്മിച്ചതാണീ ഭൂമി
ഏവർക്കും വേണ്ടി തൻ കടമയായ്
ഭൂമി അമ്മയായ് വേഷമണിയുന്നു
അമ്മയായും ദേവിയായും ഭൂമിയെ
സങ്കൽപ്പിച്ചവർ എന്നിങ്ങനെ
കേൾക്കുന്ന സന്ദേശങ്ങൾ
കേരളീയരുടെ മനസ്സിൽ
ഇന്നും തങ്ങിടുന്നു