സല്യൂട്ട് 2022

 
എസ് പി സി ബാച്ച് 8 ലെ കേഡറ്റ്സ്
 
എസ് പി സി ബാച്ച് 7 ലെ കേഡറ്റ്സ്

മഹായുദ്ധങ്ങളുടെ എണ്ണമറ്റദുരന്തങ്ങളെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി.... സൈനിക ചേരികളുടെ കരിമേഘങ്ങൾ നിറഞ്ഞ മാനം.... ഉക്രൈനിലെ തെരുവുകളിൽ നിറയുന്നത് റഷ്യൻ സൈനികരുടെതോ ... ഉക്രൈയിൻ ജനതയുടെതോ .. എന്ന് തിരിച്ചറിയാനാവാത്ത മനുഷ്യ രക്തത്തിന്റെ ഗന്ധം.... പെയ്തൊഴിഞ്ഞ മാനം പോലെ സമാധാനംനിറഞ്ഞ പുതു ലോകംതീർക്കാൻ ചുണ്ടിൽ ശാന്തിമന്ത്രവും ഉള്ളിൽ പരിശീലനത്തിലൂടെ നേടിയ ഉൾക്കരുത്തുമായി ആത്മവിശ്വാസത്തോടെ, പുതിയ പ്രതീക്ഷകളുമായി കൈതാരം ഗവ. വി എച്ച് എസ് എസ് ലെ എസ് പി സി യുടെ 7, 8 ബാച്ചുകൾ ചുവട് വച്ചു....

 
മുഖ്യതിഥി മൊയ്തീൻ നൈന IRS

2022 മാർച്ച് 5 ന് ഏഴ് എട്ട് എസ്പിസി ബാച്ചുകളുടെ പാസിങ് ഔട്ട് പരേഡ് പൂർവ്വാധികം ഭംഗിയായി വർണ്ണശബളമായി അച്ചടക്കത്തോടെ നടന്നു.കൊറോണ എന്ന മഹാമാരി കാരണം കൂടുതലും ഇൻഡോർ പരിശീലനമാണ് കുട്ടികൾക്ക് ലഭിച്ചിരുന്നത്. നാമമാത്രമായ ഗ്രൗണ്ട് പരിശീലനം മാത്രമാണ് കുട്ടികൾക്ക് കിട്ടിയിട്ടുള്ളത്. ഈ പരിശീലന വിടവ് നികത്താൻ തുടർച്ചയായി 14 ദിവസം കേഡറ്റുകൾക്ക് പരിശീലനം നൽകി.മുൻപരേഡ് പരിശീലകൻ രജീഷ് മുൻകാല എസ് പി സി കേഡറ്റുകൾ എന്നിവർ ചേർന്നാണ് ആണ് കേഡറ്റുകൾക്ക് പരിശീലനം നൽകിയത്.

ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സൂപ്പർ സീനിയേഴ്സ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സീനിയേഴ്സ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണുമാണ് പരേഡിൽ അണിനിരന്നത്. മുൻ വോളിബോൾ അന്താരാഷ്ട്ര താരം മൊയ്തീൻ നൈന ഐആർഎസ് ഇപ്പോൾ കൊച്ചിൻ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറാണ് മുഖ്യാതിഥിയായി എത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചത്.ബഹുമാനപ്പെട്ട എറണാകുളം റൂറൽ എസ് പി സി ഇ അഡീഷണൽ നോഡൽ ഓഫീസർ ഷാബു, നോർത്ത് പറവൂർ സബ്ഇൻസ്പെക്ടർ ബേബി ജോസഫ്, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനയ്ക്കൽ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഷാജി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെൻസി തോമസ്, വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആനന്ദ് എം , രീഥിക ജെ , അഭിനവ് ഷിബു, നന്ദന വിനോദ് എന്നിവർ യഥാക്രമം സൂപ്പർ സീനിയേഴ്സ് ബോയ്സ്, സൂപ്പർ സീനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, പ്ലറ്റൂൺ ലീഡേഴ്സ് ആയിരുന്നു.മുഖ്യാതിഥി ബഹുമാനപ്പെട്ട മൊയ്തീൻ നൈന അവർകൾ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കുകയും, പരേഡ് പരിശോധന നടത്തുകയും, പരേഡ് ദിന സന്ദേശം നൽകുകയും ചെയ്തു. എ ഡി എൻ ഒ ഷാബു സാർ കേഡറ്റുകൾക്ക് എസ് പി സി പ്രതിഞ്ജ ചൊല്ലിക്കൊടുക്കയും ചെയ്തു.തുടർന്ന് നടന്ന സാംസ്കാരിക സദസ്സിൽ എസ് പി സി പിടിഎ പ്രസിഡൻറ് സുധീർ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്കൂളിലെ കലാ-സാഹിത്യ ശാസ്ത്ര വൈജ്ഞാനിക പ്രതിഭകളെ ആദരിച്ചു.


സല്യൂട്ട് 2022-ചിത്രശാല

 
എസ് പി സി പതാക ഉയർത്തൽ
 
രീഥികയുടെ നേതൃത്ത്വതിലുളള ഗേൾസ് പ്ലറ്റൂൺ
 
പാസിംഗ് ഔട്ട് ദിന സന്ദേശം
 
പരേഡ് ലീഡർ ശ്രീഹരി കെ ബി യും പ്ലറ്റുണും
 
പ്ലറ്റൂൺ മാർച്ച് ചെയ്ത് കടന്ന് പോകുന്നു
 
മുഖ്യാതിഥി പരേഡ് പരിശോധിക്കുന്നു