കോറോണയെന്നൊരു വൈറസ്
അതിഭീകരനാം വൈറസ്
അഖിലാണ്ഡ ലോകവും കീഴടക്കി
അതിവേഗം പടരുന്നു കാട്ടുതീയായ് ....
എത്രയോ ആയിരം ജനങ്ങൾക്ക്
നിമിഷനേരം കൊണ്ട് ജീവൻ നഷ്ടമാകുന്നു
നമിച്ചിടാം നമ്മുടെ ആരോഗ്യപ്രവർത്തകരെ
രാപ്പകലില്ലാതെ നമ്മോടൊപ്പം
അധികാരികൾ നമ്മോടരുൾചെയ്യുന്ന
നിയമങ്ങൾ കൃത്യമായി പാലിക്കുക
നമ്മുടെ നന്മക്ക് വേണ്ടിയത്രെ
നമ്മുടെ പ്രാണന് വേണ്ടിയത്രെ
ഭയപ്പെടേണ്ട കൂട്ടരേ
രക്ഷാകവചങ്ങൾ ധരിച്ചിടാം
കൈകൾ നന്നയി കഴുകിടാം
സാമൂഹിക അകലം പാലിക്കാം
മാസ്കുകൾ കൊണ്ട് മൂക്കും വായും, മറച്ചിടാം
അതിക്രമിച്ചിരിക്കുന്നു സമയം
മാലോകരെല്ലാം ഒത്തുചേരാം
കോറോണയെ തുരത്തിടാം
ജാതിയുമില്ല മതവുമില്ല ഇവിടെ
നമ്മളെല്ലാവരും ഒന്നാണ്
നിപ്പയെ അതിജീവിച്ചവരാണല്ലോ നമ്മൾ
കോറോണയെയും അതിജീവിക്കും
പ്രോയോജനപ്പെടുത്തുക ഈ ലോക്ക് ഡൗൺ കാലം
പൊരുതീടുക നാടിനായ്
നാടിന്റെ നന്മക്കായ്