ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മാമ്പഴം തരുമോ

മാമ്പഴം തരുമോ

കാട്ടിലെ കൂട്ടുകാരായിരുന്നു ശങ്കുമുയലും കുക്കുമുയലും.ഒരുദിവസം രണ്ടാളും കാട്ടിലൂടെ നടക്കുകയായിരുന്നു.അവർക്ക് അന്നേദിവസം കഴിക്കാൻ ആഹാരം ഒന്നും ലഭിച്ചിരുന്നില്ല.ആഹാരം തേടി ക്ഷീണിച്ച അവർ ഒരു മരച്ചുവട്ടിൽ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ കാട്ടിലെ പഴക്കച്ചവടക്കാരനായ മുത്തപ്പൻ അതുവഴി പോയി.അയാളോട് ശങ്കുവും കുക്കുവും രണ്ടു മാങ്ങ ചോദിച്ചു. "വേഗം പോയി മരച്ചുവട്ടിൽ നിന്ന് പിറക്കിത്തിന്ന്;"അയാൾ പറഞ്ഞു.കിച്ചു കുരങ്ങൻ എല്ലാം കാണുന്നുണ്ടായിരുന്നു.അവൻ വാലുകൊണ്ട് കൂടയിൽ ഒറ്റത്തട്ട് ."ഞങ്ങൾക്ക് തിന്നാനുള്ള പഴം നിങ്ങളെന്തിന് എടുത്തു" കുരങ്ങൻ ചോദിച്ചു.അതുകേട്ട് മുത്തപ്പൻ നാണിച്ച് അവിടെ നിന്നും പോയി. ശങ്കുമുയലും കുക്കു മുയലും ആവശ്യത്തിന് പഴങ്ങൾ കഴിച്ച് അവിടെ നിന്നും സന്തോഷത്തോടെ യാത്രയായി.

അനാമിക. S V
1B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ