ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/വൃത്തിയുടെ മഹത്വം

വൃത്തിയുടെ മഹത്വം

ഒരിക്കൽ ഒരിടത്ത് മിട്ടു എന്നൊരു കൊച്ചു കുട്ടിയുണ്ടായിരുന്നു. അവൻ ഒന്നാം ക്ലാസിലാണ് പഠിച്ചുകൊണ്ടിരുന്നത്.ടീച്ചർ അവന് ശുചിത്വത്തെക്കുറിച്ചും പഠിപ്പിച്ചിരുന്നു. അവന്റെ ചേട്ടൻ കുട്ടു പത്താം ക്ലാസിലിണ് പഠിക്കുന്നത്. അവൻ മഹാമടിയനും മോശം ശീലത്തിന് ഉടമയുമായിരുന്നു. ഒരിക്കൽ അവന്റെ അമ്മ രണ്ടു പേരോടും വീടും പരിസരവും വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. എന്നിൽ കുട്ടു അത് കൂട്ടാക്കിയില്ല. അവൻ ആ സമയത്ത് മൊബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്നു. എന്നാൽ മിട്ടുവാകട്ടെ വീട് തനിക്കാകുന്ന രിതിയിൽ വൃത്തിയാക്കി കൊണ്ടിരുന്നു. ആ സമയത്ത് കുറച്ച് ആരോഗ്യ പ്രവർത്തകർ ജോലിയുടെ ഭാഗമായി അവിടെ എത്തി. ഒരു കൊച്ചു കുട്ടി അവന്റെ വീട് വൃത്തിയാക്കുന്നത് കണ്ട് ആരോഗ്യ പ്രവർത്തകർ അത്ഭുതപ്പെട്ടു. കുട്ടിയോട് ഇങ്ങനെ ചെയ്യാൻ പ്രചോദനം നൽകിയതാരാണെന്ന് അവർ ചോദിച്ചു. തന്റെ ക്ളാസ് ടീച്ചർ ആണെന്നും ടീച്ചർ അവന്റെ ക്ളാസിൽ കുട്ടികളോട് ക്ളാസ് വൃത്തിയാക്കുന്നത് എങ്ങനെ ആണെന്നും പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് അവൻ പറഞ്ഞു. ഈ സമയത്ത് അവരുടെ സംസാരം കേട്ട് അവന്റെ അമ്മ പുറത്തേക്ക് വന്നു. അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതിനുശേഷം ആ കൊച്ചു മിടുക്കനെയും ആ ക്ളാസ് ടീച്ചറിനെയും ആരോഗ്യ പ്രവർത്തകർ അഭിനന്ദിച്ചു.

ഗുണപാഠം:- നല്ല ശീലങ്ങൾ ഉള്ളവർ എപ്പോഴും പ്രശംസിക്കപ്പെടും.

കെസിയ ആ൪ എൻ
1 ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ