ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക സംഗമം
ഇന്ന് (27.01.2024 ) സ്കൂളിൽ അധ്യാപക സംഗമമായിരുന്നു. ഒരേ കേന്ദ്രത്തിൽ എല്ലാ അധ്യാപകരെയും ഒന്നിച്ചു കൂട്ടാതെ വികേന്ദ്രീകൃത സ്വഭാവത്തിലുള്ള കൂട്ടായ്മകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നു. നാലാം തരത്തിൽ ഇംഗ്ലീഷിന് ഊന്നൽ നൽകി ഭാഷാവ്യവഹാരങ്ങൾ ചർച്ച ചെയ്തു.വിലയിരുത്തൽ സൂചകങ്ങൾ കണ്ടെത്തലും ചർച്ചയും, നിശ്ചിത തീമുകളുമായി ബന്ധപ്പെട്ട വ്യവഹാര രൂപങ്ങളുടെ അവതരണങ്ങൾ, ഓരോ തീമിലെയും അവതരണ സാധ്യതയുള്ള വ്യവഹാരരൂപങ്ങൾ കണ്ടെത്തൽ , വിലയിരുത്തൽ , സൂചകങ്ങൾ ചർച്ച ചെയ്യൽ, പതിപ്പുകളുടെ പ്രകാശനം, എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു. ഒന്നാം ബാച്ചിൽ അതിയന്നൂർ, പള്ളിച്ചൽ, ബാലരാമപുരം ഗ്രാമപഞ്ചായത്തുകളും രണ്ടാം ബാച്ചിൽ കോട്ടുകാൽ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്തുകളും കോർപ്പറേഷൻ ഏരിയായിലെ വിഴിഞ്ഞം സോണിലെ വിദ്യാലയങ്ങളും പങ്കെടുത്തു. 59 അധ്യാപകർ പങ്കെടുത്ത സംഗമം ആവേശകരമായ അക്കാദമിക് ചർച്ചകളും ക്ലാസ് റൂം അനുഭവങ്ങളുടെ പങ്കിടലും സ്വാംശീകരണം ഒടുവിൽ ഒരു ഫോട്ടോ സെഷനും കൂടിയായപ്പോൾ ബഹുകേമമായി.