ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ചിക്കുവിനു പറ്റിയ അബദ്ധം
ചിക്കുവിനു പറ്റിയ അബദ്ധം
ഒരിടത്ത് ചിക്കു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൻ അമ്മ എന്തു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു.അമ്മ അവന് ആഹാരം കൊടുത്തു അവൻ കളിസ്ഥലത്തു നിന്ന് ഓടി വന്നു കൈകഴുകാതെ ആഹാരം കഴിച്ചു.അവന് വയറിളക്കവും ഛർദ്ദിയും വന്നു. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു, വ്യക്തി ശുചിത്വം പാലിക്കാത്തതു കൊണ്ടാണ് അസുഖങ്ങൾ വരുന്നത്.രാവിലെ എഴുന്നേറ്റാൽ പല്ലു തേയ്ച്ചതിനു ശേഷം ആഹാരം കഴിക്കണം. എപ്പോഴും കൈകാലുകൾ വൃത്തിയായി സൂക്ഷിക്കണം. എല്ലാ ദിവസവും കുളിക്കണം. ഇതിലൂടെ വയറിളക്കം ഛർദ്ദിയും ഒഴിവാക്കാൻ സാധിക്കും.ഇതു കേട്ട ചിക്കു നാണിച്ചു പോയി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |