സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2016 ൽ നൂറാം വാർഷികം ആഘോഷിച്ചു. .തുടക്കത്തിൽ ഓരോ ക്ലാസ്സുകളും 3 ഡിവിഷൻ വിതം ഉണ്ടായിരുന്നു. സമൂഹത്തിനു ശ്രെദ്ധേയരായ പല വ്യക്തികളേയും സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിനുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പഞ്ചായത്ത് മെമ്പർ,മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അഡ്വ ഹരിശങ്കർ തുടങ്ങിയവർ ഇതിനുദാഹരണമാണ്. സോഷ്യൽ മീഡിയവഴി പൂർവ്വ വിദ്യാർത്ഥികളുമായി നല്ല ബന്ധം പുലർത്തുന്നതിന് സ്കൂളിനു കഴിയുന്നുണ്ട്. അമേരിക്ക, മറ്റ് രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലും മറ്റും ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികൾ സ്കൂളുമായി നല്ല ബന്ധം പുലർത്തിവരുന്നു .മികവുകൾ ,കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾ, മികവുറ്റ ക്ലാസ്റൂം പ്രവർത്തനങ്ങൾ ,ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ എന്നിവ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് പൊതുജനങ്ങളിലും പൂർവ്വ വിദ്യാർത്ഥികളിലും എത്തിച്ച് സ്കൂളിന്റെ പ്രശസ്തി വ്യാപിപ്പിക്കുന്നതിനും സ്കൂളിനോടൊത്ത്  ചിന്തിക്കുന്നതിനും അവസരമൊരുക്കുന്നു.