ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/തോൽക്കാൻ മനസ്സില്ല
തോൽക്കാൻ മനസ്സില്ല സൗദിയിൽ നിന്ന് നാട്ടിലേക്ക് ഒരുപാട് പ്രതീക്ഷയോടെ ഞാൻ വരുന്നത് .അപ്പോഴാണ് നാട്ടിൽ വന്നാൽ ഐസൊലേഷൻ വാർഡിൽ കഴിയാൻ പറയുന്നത് .അങ്ങനെ ഒരുതരം മടുപ്പോടുകൂടി അവിടെ കിടന്നത് . ബന്ധുക്കളാരെയും കാണാൻ പറ്റാത്ത അവസ്ഥ .എന്നെ ടെസ്റ്റ് ചെയ്ത ഡോക്ടർ പറഞ്ഞത് എനിക്ക് കോവിഡ് എന്ന് .അന്ന് മുതൽ ഞാനാകെ വിഷമത്തിലായി .എന്നെയും എന്റെ കുടുംബത്തെയും എല്ലാവരും അവഗണിക്കുന്ന അവസ്ഥ .കോവിഡ് 19 അത്രയും ഭീകരനാണെന്ന് അന്നെനിക്ക് മനസ്സിലായി .പക്ഷെ എന്നെ ചികിത്സിച്ച ഡോക്ടർ, നഴ്‌സ് അവർ തന്ന ആത്മവിശ്വാസവും കരുത്തും അവരുടെ സ്നേഹവും പരിചരണവും എനിക്ക് ആശ്വാസമായി .എന്റെ രോഗം മാറാൻ തുടങ്ങി .അതുവരെ ഇരുട്ടിൽ ജീവിച്ച എനിക്ക് ,ഇനിയൊരു ജീവിതമില്ലെന്ന് കരുതിയ എന്നെ പുതിയ ജീവിതത്തിന്റെ വെളിച്ചത്തിലേക്കു നയിച്ച ഡോക്ടറെയും നഴ്സിനെയും അവരുടെ ദൃഢനിശ്ചയവും കാണുമ്പോൾ ഭഗവാൻ നേരിട്ട് വന്നതാണെന്ന് തോന്നും.കോവിഡ് 19 അല്ല യാതൊരു മഹാമാരിക്കും ഇവരെ തോൽപ്പിക്കാൻ സാധിക്കില്ല, ഇവരുടെ മുന്നിൽ തോറ്റു മടങ്ങിപ്പോകും.
|