ചൈനയിൽ പിറന്നൊരു വൈറസാണിത്
രാജ്യങ്ങൾക്കെല്ലാം ദുരന്തമാണ്
ലോകം മുഴുവൻ പടർന്നു പിടിച്ചു
നിരവധിയാളുകൾ മരണപ്പെട്ടു
കൊറോണ വൈറസിനെതിരെ നമ്മൾ
ഒന്നായ് നിന്ന് പൊരുതിടേണം
കൈകളിൽ നിന്ന് കൈകളിലേക്ക്
അറിയാതെ പടരും വൈറസാണിത്
ഈ കണ്ണി നമ്മൾ മുറിച്ചിടേണം
കോവിഡ് 19 നെ തടഞ്ഞിടേണം
പാലിക്കൂ സർക്കാരിൻ നിർദ്ദേശങ്ങൾ
ജാഗ്രതയോടെ മുന്നോട്ടു പോകൂ.