ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

ഒററക്കെട്ടായ് നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകിടേണം കൂടെക്കൂടെ
ശ്രദ്ധയോടെ ഇക്കാര്യം ആവർത്തിക്കൂ
നന്നായി അകലവും പാലിക്കൂ
ഇതൊക്കെ നമ്മുടെ ഉത്തരവാദിത്തം
ചിന്തയിതെപ്പോഴുമുണ്ടാകേണം

സമ്പർക്കത്തിലൂടെ മാത്രമേ
രോഗം നമ്മെ കീഴ് പ്പെടുത്തൂ
നിപ്പയെ, പ്രളയത്തെ നേരിട്ട നാം
കൊറോണയെയും അതിജീവിക്കും
എത്രയും വേഗം തുരത്തീടാനായ്
സർക്കാരും നമ്മുടെ കൂടെയുണ്ട്
ഒററക്കെട്ടായ് പൊരുതീടാം നാം
കൊറോണയെന്നൊരു വൈറസിനെതിരെ...

അമിത .വി
നാല് എ ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്ററ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത