ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/വീഴില്ല നാം ....

വീഴില്ല നാം ....

ഭയന്നിടാതെ നാം ചെറുത്തു നിർത്തിടും
മാനവർക്കു ഭീതിയായി
വന്നൊരു കൊറോണയേ
 പൊരുതിനേടിടാം നമുക്ക് പഴയ ജീവിതം
ഓർമ്മയായി മാറ്റിടും ഈ കൊറോണയെ
തകർന്നിടില്ല നാം വീഴുകില്ല നാം
 നാട്ടിൽ നിന്നീ കൊറോണയകന്നിടും വരെ
തുമ്മിടുമ്പോഴും ചുമച്ചിടുമ്പോഴും
കൈകൾ വെച്ചോ തുണികൾ വെച്ചോ മുഖം മറച്ചിടും
 പുറത്തിറങ്ങില്ല, പരത്തി വെക്കില്ല
കെറോണ എന്ന ഭീകരന്റെ കഥ കഴിക്കും നാം.......
നന്ദിയേകിടാം വെൺ താരകങ്ങളെ
നമുക്കു വേണ്ടി കാവലാകും ഒരീസമൂഹത്തെ.

എയ്ഞ്ചൽ മരിയ
7 C ഗവ .യു .പി സ്‌കൂൾ തമ്പകച്ചുവട്‌ ,ആലപ്പുഴ, ചേർത്തല.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത