മാനവരാശിയെ ഒന്നായി വിഴുങ്ങുവാൻ
മാരണമായങ്ങ് എന്തിന് വന്നു നീ?
എവിടെ നിന്നെത്തി നീ?എവിടേക്ക് പോണു നീ?
പാവം ജനങ്ങളെ ദ്രോഹിക്കയാണോ നീ?
ഊരില്ല ,പേരില്ല,മരുന്നില്ല പിന്നയോ?
നാലുജനങ്ങളോ കൂടുവാൻ പറ്റില്ല
നിൻമുഖം കാണേണ്ട, വിട്ടിട്ടുപോകനീ
ഈ മണ്ണിലൊന്നും വിതക്കേണ്ട വിത്തുനീ.
ഒന്നായി കേഴുന്ന പാവം ജനങ്ങളെ
കണ്ടിട്ട് സങ്കടം തോന്നാത്തതെന്തേ?
പേടിച്ചരണ്ട് വീട്ടിൽ കഴിയുന്ന
പാവം ജനങ്ങൾക്ക് ബൈ ബൈ പറയൂ നീ