"അച്ഛാ.... ആ ഷെൽഫിൽ ബച്ചിരിക്കണ സാനിറ്റൈസർ എടുത്ത് തേക്ക് ".
വായിൽ അപ്പക്കഷ്ണം വച്ചു കൊണ്ട് അപ്പുവിൻ്റെ വിളി.
ശരി.. ശരീ..,
അച്ഛൻ്റെ മറുപടി.
അപ്പു വായിൽ ആപ്പം കുത്തിത്തിരുകി കൈ സോപ്പിട്ടു കഴുകി നേരേ നേരേ ഉമ്മറത്തേക്ക് ഒരോട്ടം.
" ച്ഛാ... ആ മാഷ്ക് കെടുത്ത് കെട്ട് . ബെറുതേ യെന്തിനാ മേടിച്ചേ."
അച്ഛൻ മാസ്ക്ക് എടുത്ത് കെട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി.
ആപ്പം ഇറക്കി അപ്പു ടിവി കാണാനും പോയി.
അവൻ വൈകുന്നേരം ചെടി നനയ്ക്കാൻ പോയി.
കുറച്ചു നേരത്തിനു ശേഷം അമ്മ പറഞ്ഞു.
" ടാ അപ്പൂ ... 5 മണി ആയി.
അപ്പു ഹോസ് ഓഫാക്കാതെ അവിടെയിട്ട് നേരേ ടിവി റൂമിലേക്ക് .
ന്യൂസ് ചാനൽ വച്ച് മുഖ്യമന്ത്രിയുടെ സംവാദം കാണാനിരുന്നു.
ഇങ്ങനെയാണ് അപ്പുവിൻ്റെ ലോക്ഡൗൺ ദിനങ്ങൾ .
ആള് പുറത്തേക്ക് ഇറങ്ങുകയേയില്ല