ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കാടിനെ രക്ഷിച്ച കുഞ്ഞിക്കിളി

കാടിനെ രക്ഷിച്ച കുഞ്ഞിക്കിളി      

ഒരിക്കൽ ഒരു കാട്ടിൽ ഒരു അരുവിയുടെ അടുത്തുള്ള മരപ്പൊത്തിൽ ഒരു അമ്മക്കിളിയും കു‍‍ഞ്ഞിക്കിളിയും താമസിച്ചിരുന്നു.രാത്രി കുഞ്ഞിക്കിളി ഒരു സ്വപ്നം കണ്ടു. കാടിന് തീ പിടിച്ച് അവിടെയുള്ള പക്ഷികളും,മൃഗങ്ങളും ഓടുന്നതായാണ് കു‍ ഞ്ഞിക്കിളി കണ്ടത് . അവൾഞെട്ടിയുണർന്നു.പേടിച്ചു വിറച്ച കു‍‍ഞ്ഞിക്കിളി അമ്മയുടെ ചിറകിനടിയിൽ ഒതുങ്ങി. നേരം പുലർന്നു. അമ്മക്കിളി തീറ്റ തേടി പോയി.കുഞ്ഞിക്കിളിയ്ക്ക് അധികം പറക്കാൻ കഴിയുമായിരുന്നില്ല.അമ്മ തീറ്റ കൊണ്ട് വരുന്നതും കാത്ത് കു‍‍ഞ്ഞിക്കിളി മരപ്പൊത്തിൽ ഇരുന്നു.അപ്പോഴാണ് കൂടിന് താഴെ ഒച്ച കേട്ടത് . അവൾ പതുക്കെ അങ്ങോട്ട് നോക്കി.ഒരു വിറകുവെട്ടുകാരൻ പുക വലിച്ചുകൊണ്ട് വിറക് വെട്ടുന്നതാണ് കണ്ടത് . അയാൾ വിറക് ശേഖരിച്ച് പോകാനൊരുങ്ങി.തന്റെ കൈയിലെ പുകച്ചുരുൾ താഴെ കളഞ്ഞു.അൽപ്പസമയം കഴി‍ഞ്ഞപ്പോൾ പുകച്ചുരുൾ വീണ ഭാഗത്ത് ചെറിയ പുകയും തീജ്വാലയും കണ്ടു. പെട്ടെന്ന് കു‍‍ഞ്ഞിക്കിളിയ്ക്ക് താൻ കണ്ട സ്വപ്നം ഓർമ്മ വന്നു.ആദ്യം പേടിച്ചുവെങ്കിലും കു‍‍ഞ്ഞിക്കിളിയ്ക്ക് ഒരു ബുദ്ധി തോന്നി. കു‍‍ഞ്ഞിക്കിളി മരത്തിൽ നിന്നും കുറെ പച്ചിലകൾ കൊത്തി തീയുടെ പുറത്തിട്ടു.എന്നിട്ടും സമാധാനം ഇല്ലാതെ കു‍‍ഞ്ഞിക്കിളി മരപ്പൊത്തിൽ നിന്നും താഴേയ്ക്കിറങ്ങി അരുവിയുടെ അടുത്ത് ചെന്നു. എന്നിട്ട് പതുക്കെ അരുവിയിൽ ഇറങ്ങി തന്റെ ചിറകുകളിൽ വെള്ളം നനച്ച് തീയുടെ അടുത്ത് കുടഞ്ഞിട്ടു.ഇങ്ങനെ കുറെ പ്രാവശ്യം തീയുടെ ചുറ്റും വെള്ളം കുടഞ്ഞപ്പോൾ തീ അണഞ്ഞു. അമ്മക്കിളി തീറ്റയുമായി വന്നപ്പോൾ തന്റെ കു‍‍ഞ്ഞിനെ കൂട്ടിൽ കണ്ടില്ല.പെട്ടെന്നാണ് മരച്ചുവട്ടിൽ തണുത്ത് വിറച്ച് തന്റെ കുഞ്ഞ്കിടക്കുന്നത് അമ്മക്കിളി കണ്ടത് . അമ്മ കുഞ്ഞിന്റെടുത്ത് ഓടിയെത്തി കാര്യം തിരക്കി.കു‍‍ഞ്ഞിക്കിളി താൻ കണ്ട സ്വപ്നവും നടന്ന കാര്യങ്ങളും അമ്മയോട് പറഞ്ഞു. ഇത് കേട്ട് അമ്മക്കിളി സന്തോഷം കൊണ്ട് കു‍‍ഞ്ഞിക്കിളിയെ കെട്ടിപിടിച്ച് കരഞ്ഞു.ഈ ചെറുപ്രായത്തിൽ കാടിനെയും കാട്ടുമക്കളെയും രക്ഷിക്കാൻ കാണിച്ച ആ ധൈര്യത്തോട് അമ്മക്കിളിയ്ക്ക് അഭിമാനം തോന്നി.

അഭിജിത്ത്. എസ്. അനിൽ
5A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ