ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കോവിസ് - 19
കോവിസ് - 19
ചൈനയിലെ ഹുവൈപ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ ഒട്ടേറെ പേർക്ക് ഇരു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയെ ചൈന അറിയിക്കുന്നത് 2019 ഡിസംബർ 31. ഇന്നേ വരെ തിരിച്ചറിയാത്ത വൈറസ് ആയിരുന്നു അതിനു പിന്നിൽ. അതിനാൽ തന്നെ ഇതെങ്ങനെ മനുഷ്യ ശരീരത്തെ ബാധിക്കുമെന്ന് തിരിച്ചറിയാനും വൈകി. ജനുവരി 7 ന് പുതിയ തരം വൈറസിനെ തിരിച്ചറിഞ്ഞ വിവരം ലോകാരോഗ്യസംഘടനയെ ചൈന ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് കുടുംബത്തിൽ പെട്ടതായിരുന്നു അത്. ജനിതകപരമായ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് കോവിസ് - 19 എന്ന പേര് വൈറസിന് നൽകി.
ജനുവരി 11 നാണ് കോവിഡ് ബാധിച്ചുള്ള ലോകത്തിലെ ആദ്യമരണം ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തായ്ലന്റിലായിരുന്നു അത്. പൊതുവേ ഉള്ള ജലദോഷം, പനിമുതൽ സാർസും മിർസും പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാണ് കൊറോണ കുടുംബത്തിലെ വൈറസുകൾ . പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ ആ വഴിക്കാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളും .ശരീരത്തിൽ കിരീടം പോലെ ഉയർന്ന ഭാഗങ്ങൾ ഉള്ളതിനാലാണ് കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. സൂരാന്റെ ചുറ്റുമുള്ള പ്രഭാവലയം (Corona) പോലെ ഈ വൈറസിന് ചുറ്റിലും കാണാനാകുമെന്നതും ഉത്തരം പേരിടുന്നതിലേക്ക് നയിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമ്പോഴാണ് വളരെ അധികം അപകടകാരിയാകുന്നത് . 1960 കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്. രോഗബാധിതരുമായി സമ്പർക്കം ഇല്ലാതാക്കുക, എന്നതാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രധാന വഴി. വുഹാനിലെ മാംസ ചന്തയിൽ അനധികൃതമായി കാട്ടുമൃഗങ്ങളുടെ ഇറച്ചി മുതൽ വവ്വാൽ വരെ വൈറസ് ഉറവിടത്തിന്റെ സംശയ നിഴലാണ്. മാംസ ചന്തയുമായി ഇടപഴകിയവരിലാണ് ആദ്യമായി കോവിഡ് കണ്ടെത്തിയതും എന്നാൽ മാംസ ചന്തയുമായി യാതൊരു ബന്ധമില്ലാത്തവരിലും രോഗം കണ്ടെത്തിയതോടെയാണ് ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായി വ്യക്തമാക്കിയത്. ഒരു വർഷമെങ്കിലും എടുക്കും കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിൻ തയ്യാറാക്കുവാൻ എന്നാണ് ഗവേഷകർ പറയുന്നത്. പല പ്രവിശ്യകളും പുറം ലോകവുമായി പോലും ബന്ധമില്ലാത്ത വിധം അടച്ചുപൂട്ടി ചൈന വൈറസിനെ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി കഴിഞ്ഞു. ഈ കോവിസ് - 19 ഇന്ത്യയിലും നമ്മുടെ ജീവതത്തെയൊക്കെ തകിടം മറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസകളും കടകമ്പോളങ്ങളും ഷോപ്പിംഗ് മാളുകളും സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും വരെ അടച്ചുപൂട്ടി. മാർച്ച് 15 മുതൽ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനതാ കർഫ്യൂവും തുടർന്ന് രാജ്യത്തുടനീളം ലോക്ക് ഡൗണും പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളിൽ വൈറസ് ബാധ കുത്തനെ ഉയർന്നതാണ് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. കോവിഡ് - 19 തടയുന്നതിന് മുമ്പ് ഇവ മനുഷ്യ ശരീരത്തിന് പുറത്ത് വിവിധ പ്രതലങ്ങളിൽ എത്ര നേരം സജീവമായിരിക്കുമെന്ന് അറിയേണ്ടതുണ്ട്. ലോഹങ്ങൾ, റബ്ബർ, പ്ലാസ്റ്റിക് പ്രതലങ്ങളിൽ വിവിധ താപനിലയിൽ 1മുതൽ 9 ദിവസം വരെ തുടരാനുള്ള ശേഷിയുണ്ട്. കൊറോണ വൈറസുകൾക്ക് ഹൈഡ്രജൻ പെറോക്സൈസ്, എഥനോൾ, സോഡിയം ഹൈപ്പോ ക്ലോറേറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാൽ ഒറ്റ മിനുറ്റിനകം സാധാരണ കൊറോണ വൈറസ് നിർജ്‌ജീവമാകും. കോവിഡ് - 19 ന് ഇവ എത്രമാത്രം ഫലപ്രദമാണെന്ന് വ്യക്തമായിട്ടില്ല. ഇവ ഉപയോഗിച്ചുള്ള ശുചീകരണ പ്രക്രിയയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നടക്കുന്നതും. കൊറോണയുടെ വ്യാപനം വളരെ വലുതാണ്. വൈറസിനെ പ്രതിരോധിക്കാനുള്ള മുഖാവരണം ഉൾപ്പടെയുള്ള ദൗർലഭ്യം നേരിടാൻ സാധ്യത ഉണ്ടെന്നും, ഉല്പാദനം 40% വരെ കൂട്ടണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - ലേഖനം |