ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നു. എന്നാൽ പരിസ്ഥിതിയെ മലിനമാക്കുന്നത് നമ്മൾ മനുഷ്യർ മാത്രമാണ്.പ്രധാനമായും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുന്നതോടുകൂടിയാണ് ഇത് ഉണ്ടാകുന്നത്. കൂടാതെ പുഴകളിലേക്കും മറ്റും വലിച്ചെറിയുന്ന മാലിന്യങ്ങളും അന്തരീക്ഷത്തിലെ പുകപടലങ്ങളും എല്ലാം നമ്മുടെ പരിസ്ഥിതിയെ കൂടുതൽ മലിനമാക്കുന്നു. പുതു തലമുറയിൽപ്പെട്ട നാം ഇതിനെതിരെ ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതെയാക്കിയും പുഴകളെ സംരക്ഷിച്ചും പരിസ്ഥിതിയെ നമുക്ക് വീണ്ടെടുക്കാം. വരും തലമുറക്കായി നമുക്ക് ഒറ്റക്കെട്ടായി പോരാടാം എന്ന് പ്രതിജ്ഞ ചെയ്യാം കൂട്ടുകാരെ..!
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |