ഗവ. യു പി എസ് കുന്നുകുഴി/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കുന്നമനുഷ്യൻ
പ്രകൃതിയെ സ്നേഹിക്കുന്നമനുഷ്യൻ
ഒരിടത്ത് അപ്പു എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന് പ്രകൃതിയെ വലിയ ഇഷ്ടമാണ് . എന്നും രാവിലെ എഴുന്നേറ്റ് ചെറിയ ചെടികൾക്കും മരങ്ങൾക്കും വെള്ളം ഒഴിക്കുക പതിവാണ് . ചെടികൾക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനാണ് അവൻ ഇഷ്ടപ്പെട്ടിരുന്ന്ത് . ഓരോകുഞ്ഞു ചെടികളെയും വളർത്തി വലുതാക്കി അവയിൽ നിന്നു ലഭിക്കുന്ന പഴങ്ങൾ കടകളിലും ചന്തകളിലും കൊണ്ടു പോയി വിൽക്കുമായിരുന്നു .അതായിരുന്നു അവൻറ ആകെയുള്ള വരുമാന മാർഗ്ഗം . പഴങ്ങൾ വിറ്റു കിട്ടുന്ന കാശിൽ കുറച്ച് അവൻ തൻറ കുടുക്കയിൽ സൂക്ഷിച്ചു വയ്ക്കും. . അമ്മയ്ക്കു ആവശ്യമുള്ളപ്പോഴെല്ലാം അവൻറ കുഞ്ഞു സമ്പാദ്യം അമ്മയ്ക്ക് ആശ്വാസമേകിയിരുന്നു.വളരെ ബുദ്ധിമുട്ടേറിയ കുടുംബമാണ് അവൻറത് . അച്ഛൻ മരിച്ചതിനാൽ അവന് അമ്മ മാത്രമേ ഉള്ളു . അവന് ആകെയുള്ളത് അമ്മയും പിന്നെ കുുറെ ചെടികളുമാണ് . പരിസ്ഥിതിയെ വളരെ ഇഷ്ടപ്പെടുന്നത് കൊണ്ടു തന്നെ ചുറ്റുപാടും വൃത്തിയായിരിക്കുവാൻ അവൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം വിദ്യാലയത്തിൽ എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു . എല്ലാവരും കഴിച്ച ശേഷം എച്ചിലുകളും പ്ലാസ്റ്റിക് കവറുകളും മറ്റും വിദ്യാലയ പരിസരത്ത് വലിച്ചെറിഞ്ഞു. അപ്പു മാത്രം അങ്ങനെ ചെയ്തില്ല. പ്രകൃതിയെ ദ്രോഹിക്കുന്ന തരത്തിൽ അനാവശ്യമായി വലിച്ചെറിഞ്ഞ വസ്തുക്കൾ അപ്പു പെറുക്കിയെടുത്ത് വേസ്റ്റ് കുഴിയിൽ കൊണ്ടിട്ടു. അതു കണ്ട കുുട്ടികളെല്ലാം അതുപൊലെ ചെയ്യാൻ തുടങ്ങി . അദ്ധ്യാപകർ അപ്പുവിനെ അഭിനന്ദിച്ചു. അപ്പുവിനെ അകറ്റി നിർത്തിയ കുട്ടികൾ പിന്നീട് അവൻറ പ്രവൃത്തി കണ്ട് കൂട്ടു കൂടാൻ എത്തി. അത് അവനെ വളരെ സന്തോഷവാനാക്കി . പ്രകൃതിയെ സ്നേഹിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യർ . അല്ലാതെ ചുറ്റുപാടും ചപ്പു ചവറുകൾ വലിച്ചെറിയുന്നവരല്ല . അതിലൂടെ അവർ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. ഇന്ന് മനുഷ്യർ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുകയാണ് .ഇന്ന് മനുഷ്യർ മരങ്ങളൊക്കെ വെട്ടി നശിപ്പിച്ച് അവിടെ ഫ്ലാറ്റുകളും കെട്ടിടങ്ങളും കെട്ടിപ്പൊക്കുന്നു.. പ്രകൃതിയെ ഇപ്രകാരം ചൂഷണം ചെയ്താൽ പ്രകൃതി സർവ്വവും നശിപ്പിച്ചേക്കാം .പ്രിയവപ്പെട്ടവരെ , എല്ലാവരും പ്രകൃതിയെ സ്നേഹിക്കുക .സംരക്ഷിക്കാൻ ശ്രമിക്കുക. പ്രകൃതിയുണ്ടെങ്കിൽ മാത്രമേ ജീവൻ നിലനിൽക്കൂ എന്ന് ഏവരും മനസ്സിലാക്കിൻ ശ്രമിക്കുക.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |