ആരോഗ്യവും ശുചിത്വവും
വ്യക്തി ശുചിത്വം
രണ്ടു നേരം പല്ലു തേക്കുക .
കുളിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുക .
നഖങ്ങൾ വെട്ടുക.
വസ്ത്രങ്ങൾ ദിവസവും മാറ്റുക. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. വസ്ത്രങ്ങൾ നന്നായി ഉണക്കി ഉപയോഗിക്കുക.
വീടിനു പുറത്തു പോയി വരുമ്പോൾ കൈയും കാലും മുഖവും വൃത്തിയാക്കുക.
ഗൃഹ ശുചിത്വം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
കിടക്ക വൃത്തിയായി സൂക്ഷിക്കുക.
പഴങ്ങൾ ,പച്ചക്കറികൾ ഇവ കഴുകി ഉപയോഗിക്കുക.
പഴകിയ ആഹാരം ഉപയോഗിക്കാതെ ഇരിക്കുക.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
പരിസര ശുചിത്വം:-
പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക്, വായ ഇവ തൂവാല കൊണ്ട് മറച്ചു പിടിക്കുക.
ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിക്കുക
പൊതു സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തരുത് .
ഈ മൂന്ന് ശുചിത്വവും പാലിച്ചാൽ നമ്മൾ ആരോഗ്യമുളളവരായിരിക്കും
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം
|