കോവിഡ് 19

കോവിഡ് 19 ഭീകരമായി
ജനങ്ങളെല്ലാം വീട്ടിലുമായി
കടകളെല്ലാം പൂട്ടിച്ചപ്പോൾ
ലോക് ഡൗൺ' അങ്ങ് തുടങ്ങിയല്ലോ
കൊറോണയെന്നൊരു മാരക രോഗം
പടർന്നു കേറും ജനങ്ങളിലെല്ലാം
അതീവ ജാഗ്രത വേണം കൂട്ടരെ
ഒന്നൊഴിയാതെ നാടുകടത്താൻ
ഡോക്ടർമാരുടെ കഷ്ടകാലം
മൂടിപ്പൊതിഞ്ഞു നിൽക്കയായി
സ്പർശനത്താലും വായുവിലൂടെയും
പടർന്നു കയറുമീ മാരക രോഗം
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക
പുറത്തു പോയാൽ മാസ്ക്ക് ധരിക്കുക
വീട്ടിലിരുന്നു പ്രതിരോധിക്കാം
 

ശ്രീലക്ഷ്മി എസ്
6 [[|ഗവ യു പി എസ് ഇടവിളാകം]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത