ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ശിശുദിനം

അയ്യൻകാളി പഞ്ചമി സ്മാരക ഗവ യു പി സ്കൂളിലെ മറ്റൊരു മികവാർന്ന ദിനാഘോഷം. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം അതിന്റേതായ അർത്ഥത്തിൽ കുഞ്ഞു മനസുകളിൽ എത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. രാവിലെ 9.30 ന് ഊരൂട്ടമ്പലം ജംഗ്ഷനിലൂടെ വിദ്യാർത്ഥികൾ ,രക്ഷാകർത്താക്കൾ അധ്യാപകർ എന്നിവർ അണിനിരന്ന വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. സ്പെഷ്യൽ യൂണിഫോം അണിഞ്ഞ് വിവിധ വർണങ്ങളിലുള്ള ബലൂണുകളും റിബണുകളും കയ്യിലേന്തിയ കൂട്ടുകാർ, തിരുവാതിര ,ഒപ്പന വേഷങ്ങൾ ,ചിത്രശലഭങ്ങളും സൂര്യകാന്തി പുക്കളും അതൊടൊപ്പം ജോസ് സാറിന്റെ അനൗൺസ്മെന്റും ചേർന്നപ്പോൾ ശിശുദിനഘോഷയാത്ര വേറിട്ടതായി മാറി.

ഉദ്ഘാടനം
ഘോഷയാത്ര

എസ് എം സി ചെയർമാൻ ശ്രീ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ശിശുദിനാഘോഷത്തെ വേറിട്ടതാക്കിയത് യുവ ഗായകനും നാടൻപാട്ട് കലാകാരനുമായ പ്രിയ സുരേഷ് കല്യാണിയുടെ സാന്നിധ്യമായിരുന്നു. ശ്രാവ്യ സുന്ദരമായ ഗാനങ്ങളിലൂടെ കുഞ്ഞുങ്ങളെ ആനന്ദ നൃത്തത്തിലാഅടിക്കാൻ സുരേഷ് കല്യാണിക്ക് കഴിഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ആന്റോ വർഗീസ് , വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ, പി ടി എ പ്രസിഡന്റ് ശ്രീ.ബ്രൂസ് ,എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ഷീബ, കരാട്ടെ മാഷ് ശ്രീ.സുരേഷ്, കുട്ടികളുടെ പ്രധാനമന്ത്രി കുമാരി അവനിജ,സ്കൂൾ ലീഡർ കുമാരി അപർണ എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാപകൻ ശ്രീ . സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും സീനിയർ അധ്യാപികയും പ്രോഗ്രാം കൺവീനറുമായ ശ്രീമതി സരിത നന്ദിയും പറഞ്ഞു. എസ് ആർ ജി കൺവീനർ ശ്രീമതി രേഖ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.