ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/വിജ്ഞാനോത്സവം

കേരള ശാസ്ത്രസാഹിത്യ പരീഷത് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം പഞ്ചായത്തു തലം നവംബർ 18 ശനിയാഴ്ച സ്കൂളിൽ സംഘടിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മിടുക്കരായ കുഞ്ഞുങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു. രാവിലെ 10 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ വൈവിധ്യമാർനന പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങൾ കടന്നു പോയി . കുഞ്ഞുങ്ങൾ ശാസ്ത്രാവബോധം , ശാസ്ത്ര മനോഭാവം , ചിന്താശേഷി എന്നിവ വളർത്തുന്ന പ്രവർത്തനങ്ങളായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത് . കുട്ടികളിൽ ബഹുഭൂരിപക്ഷവും നന്നായി പ്രവർത്തനങ്ങളിൽ പങ്കെടടുത്തു. മികവ് പുലർത്തിയവർക്കു വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.