ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം
അക്കാദമിക വർഷത്തെ ഒാണാഘോഷം ആഗസ്റ്റ് 25ാം തീയതി വെള്ളിയാഴ്ച വർണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 8.30 ന് ഹൗസടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. തുടർന്ന് 10.30 ന് മെഗാതിരുവാതിര സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി കസേര ചുറ്റൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ , സുന്ദരിക്ക് പൊട്ടു തൊടൽ , കലമടി , വടംവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദയികൾക്ക് സമ്മാനങ്ങൾ നൽകി. 12. 30 ന് വിഭവ സമൃദ്ധമായ സദ്യ ക്രമീകരിച്ചു. വിദ്യാർത്ഥികൾ , രക്ഷാകർത്താക്കൾ , വിദ്യാലയത്തെ നെഞ്ചോടു ചേർത്തു പിടിക്കുന്ന നല്ലവരായ നാട്ടുകാർ എന്നിവർ സദ്യയിൽ പങ്കു ചേർന്നു. എസ് എം സി , പി റ്റി എ , എം പി റ്റി എ എന്നിവരുടെ നേതൃത്വത്തിൽ അത്തപ്പുൂക്കളം ഒരുക്കി . വിദ്യാർത്ഥികളെ പഴമയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയ ഊഞ്ഞാൽ , പുലികളി , വഹാബലി , വാമനൻ എന്നിവ ആഘോഷത്തിന്റെ പ്രത്യേകതകളായിരുന്നു.