ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വാങ്മയം ഉപജില്ലാതലം
ഉപജില്ലാതലം വാങ്മയം ഭാഷാ പ്രതിഭാ നിർണയ പരീക്ഷ ജനുവരി 28 ശനിയാഴ്ച 2 മണി മുതൽ കുളത്തുമ്മൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ചു. സ്കൂൾ തല പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ രേവതീകൃഷ്ണ , രഹ്ന എന്നിവർ ഈ പരീക്ഷയിൽ പങ്കെടുത്തു. ഉപജില്ലയിലെ വിവിധ യു പി വിദ്യാലയങ്ങളിൽ നിന്നും പങ്കെടുത്ത 29 വിദ്യാർത്ഥികളിൽ നിന്നും 28 മാർക്ക് നേടി രേവതീകൃഷ്ണ മൂന്നാം സ്ഥാനവും 25 മാർക്കു നേടി രഹ്ന അഞ്ചാം സ്ഥാനവും കരസ്ഥമാക്കി വിദ്യാലയത്തിന്റെ അഭിമാനങ്ങളായി മാറി . ഉപജില്ലയിലെ മികവു പുലർത്തുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെക്കാൾ വളരെ മികച്ച പ്രകടനമാണ് രേവതീകൃഷ്ണയും രഹ്നയും കാഴ്ചവച്ചത്.