ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോകജനസംഖ്യാദിനം

ജൂലൈ 11 ലോകജനസംഖ്യാദിനം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. ഇന്ത്യയിൽ ജനസംഖ്യ ക്രമാതീതമായി കൂടുന്ന ഈ സാഹചര്യത്തിൽ ജനസംഖ്യാദിനാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട് . ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ വിജിൽ പ്രസാദ് ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അമിതമായ ജനസംഖ്യാ വർദ്ധനവ് വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദമായ ബോധവൽകരണ ക്ലാസ് എടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന ,ക്വിസ് എന്നിവ സംഘടിപ്പിച്ചു. രണ്ടു പ്രവർത്തനങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.