ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനാചരണം 2023

ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ അൻപതാം പിറന്നാൾ വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 5 മുതൽ 12 വരെ സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിനമായ ജൂൺ 5ന് പ്രത്യേക അസംബ്ലിയും പരിസ്ഥിതി ദിന സമ്മേളനവും സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം വാർഡ് മെംബർ ഇന്ദുലേഖ നിർവഹിച്ചു. അധ്യാപിക സരിത പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളായ അപർണ ,ആഷിൻ എന്നിവർ പരിസ്ഥിതി ഗാനം ആലപിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ് ,എസ് എം സി ചെയർമാൻ ബിജു.ജി , പി ടി എ പ്രസിഡന്റ് ശ്രീകുമാർ സി എസ് , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് , പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് എന്നിവർ സംസാരിച്ചു.പരിസ്ഥിതി ദിനാചരണത്തിന്റെ ഒാർമ നിലനിർത്തുന്നനതിനായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ് സ്കൂൾ വളപ്പിൽ ഒരു മാവിൻതൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.

മാവിൻ തൈ സ്കൂൾ വളപ്പിൽ നടുന്നു
ഭിന്നശേഷി കൂട്ടുകാരായ ആതിരയും അദ്വൈത് രാജും ചേർന്ന് ഊരൂട്ടമ്പലം ജംഗ്ഷനിൽ പേരതൈ നട്ടു.

പ്രകൃതിയ്ക്കായ് ഒരു ചിത്രം (പോസ്റ്റർ രചന)

പ്രകൃതിയെ അറിയാം (ക്വിസ്)

ഗുഡ്ബൈ പ്ലാസ്റ്റിക് (ബോധവൽകരണ ക്ലാസ് )

ഹരിതവിദ്യാലയം (സ്കൂൾ പരിസരം ഹരിതാഭമാക്കൽ)

എന്റെ മരം(ഫലവൃക്ഷത്തൈ നട്ടുവളർത്തൽ)

അറിയാം ...സംരക്ഷിക്കാം ( സസ്യങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ നിർമാണം)

അറിവു പങ്കുവയ്ക്കാം (ഉപന്യാസ രചന)

പ്രകൃതിയ്ക്കായ് ഒരു ഗാനം ( പരിസ്ഥിതി ഗാനാലാപനം)

നല്ല നാളേയ്ക്കായ് (പരിസ്ഥിതി ദിന പ്രതിജ്ഞ)

ഈ തണലിൽ ഇത്തിരി നേരം (പൊതു സ്ഥലത്ത് വൃക്ഷത്തൈ നടീൽ)