ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം 2022

ഡോ. എ.പി.ജെ. അബ്ദുൽ കലാം ഓർമ ദിനാചരണം, ജൂലൈ 27

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം (ഒക്ടോബർ 15 1931 – ജൂലൈ 27 2015). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം , ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഡോ. എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിനം വളരെ സമുചിതമായ രീതിയിൽ ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂൾ ജൂലൈ 27 ആം തീയതി നടത്തി.സന്ദേശം, പ്രസംഗമത്സരം ചുമർപത്രിക നിർമ്മാണം, എപിജെ കോട്ട്സ് മത്സരം എന്നിവ നടത്തപ്പെട്ടു.ഹൗസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനയും നടത്തി. കൂടുതൽ പോസ്റ്റർ കൊണ്ടുവന്ന ഹൗസിന് പോയിൻറ് നൽകി.ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്.

സന്ദേശം

എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ഒരു സന്ദേശം സ്കൂളിലെ സീനിയർ അസിസ്റ്റൻറ് കൂടിയായ ശ്രീമതി സരിത ടീച്ചർ നൽകി.

പ്രസംഗം

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിനത്തിൽ ഹൗസ് അടിസ്ഥാനത്തിൽ പ്രസംഗം നടത്തി ഇംഗ്ലീഷ് - മലയാളം ഭാഷകളിൽ പ്രസംഗം ഇതിൽ ഉൾപ്പെടുത്തി.

ചുമർപത്രിക നിർമ്മാണം

ഡോക്ടർ എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ചുമർപത്രിക നിർമ്മാണ മത്സരം നടത്തി.ജൂലൈ 27 ന് ചുമർപത്രികൾ സ്കൂളിൽ പ്രദർശിപ്പിച്ചു വിജയികൾക്ക് അനുമോദനവും നൽകി.

എപിജെ കോട്ട്സ്

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ മഹത് വചനങ്ങൾ കുട്ടികൾ ഹൃദ്യസ്ഥമാക്കുന്നതിനായി എപിജെ കോട്ട്സ് മത്സരം ജൂലൈ 27 ന് അദ്ദേഹത്തിൻറെ ഓർമ്മ ദിനാചരണത്തോടനുബന്ധിച്ച് നടത്തി. കൂടുതൽ കോട്ട്സ് എഴുതുന്നവരാവിജയിക്കുന്നത്.

ഓർമ്മ മരം

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ കോമ്പൗണ്ടിൽ 'അബ്ദുൽ കലാം ഓർമ്മ ' . സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റുവർട്ട് ഹാരിസ് , പിടിഎ പ്രസിഡന്റ് ശ്രീ ശ്രീകുമാർ, പി ടി അംഗങ്ങൾ, സയൻസ് അധ്യാപിക ശ്രീമതി രാഖി ടീച്ചർ എന്നിവർ ചേർന്നാണ് ഓർമ്മ മരം നട്ടത്.