ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്

ഇക്കോക്ലബ് ഉദ്ഘാടനം

ജൂൺ 6 ന് ഇക്കോ ക്ലബിന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് നിർവഹിച്ചു .ഒന്നിടവിട്ടുള്ള വ്യാഴാഴ്ചകളിൽ ഇക്കോ ക്ലബ്ബ് ചേരുന്നതിന് തീരുമാനിച്ചു.

പ്രവർത്തനങ്ങൾ

ജൂൺ -പരിസ്ഥിതി ദിനാചരണം , ഉദ്ഘാടനം

ജൂലൈ , ആഗസ്റ്റ് , സെപ്റ്റംബർ - അടുക്കളത്തോട്ടം

ഒക്ടോബർ , നവംബർ - ഔഷധത്തോട്ടം

ഡിസംബർ , ജനുവരി ,ഫെബ്രുവരി - ചെടിത്തോട്ടം

ദിനാചരണങ്ങൾ

ലോകപരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് ഓൺലൈനായി പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു കുട്ടികൾ വീടുകളിൽ ഫല വൃക്ഷത്തൈകൾ നടുന്നതിന്റെ ഫോട്ടോസ് സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

ജൂൺ 6 ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. തികച്ചും വ്യത്യസ്തത നിറഞ്ഞ പരിപാടികൾ കൂട്ടിച്ചേർത്ത് വളരെ മനോഹരമായ രീതിയിൽ ആണ് ആഘോഷിച്ചത്. വ്യത്യസ്തമായ പ്രോഗ്രാമുകൾക്ക് വ്യത്യസ്ത രീതിയിലുള്ള പേരുകൾ നൽകുകയും ചെയ്തു.

നല്ല നാളേയ്ക്ക്

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള 'നല്ല നാളേയ്ക്ക്' വേണ്ടിയുള്ള പ്രതിജ്ഞ സരിത ടീച്ചർ അസംബ്ലിയിൽ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.

ഒരേ ഒരു ഭൂമി

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സന്ദേശം നൽകിയത് സ്കൂളിലെ സയൻസ് അധ്യാപികയായ ശ്രീമതി രാഖി ടീച്ചർ ആണ് . കൂടാതെ 7 എ വിദ്യാർഥിനിയായ രഹ്നാ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശം നൽകി.

പ്രകൃതിക്കായി പാടാം .

പരിസ്ഥിതി ദിനത്തിൽ നടത്തിയ പരിസ്ഥിതി ഗാനാലാപനമാണ് പ്രകൃതിക്കായി പാടാം എന്നത് പലതരത്തിലുള്ള പ്രകൃതിസ്നേഹം ഉൾക്കൊള്ളുന്ന കവിതകളും ഗാനങ്ങളും കുട്ടികൾ ആലപിച്ചു.

ഔഷധ തോട്ട നിർമ്മാണം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂൾ പരിസരത്ത് ഒരു ഔഷധ തോട്ട നിർമ്മാണം നടത്തി. അതിൻറെ ഉദ്ഘാടനം സ്കൂളിലെ പൂർവ അധ്യാപകനായ ശ്രീ ജോസ് സർ നിർവഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാറനല്ലൂർ യൂണിറ്റിലെ അംഗങ്ങൾ സ്കൂളിൽ എത്തി. അതിൻറെ പ്രവർത്തകൻ ശ്രീ ആന്റണി സർ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദോഷവശങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും പ്ലാസ്റ്റിക് നിർമ്മാജനത്തിന്റെ ആവശ്യകതയെ കുറിച്ചും ഭൂമിയെ അതിൽ നിന്ന് മുക്തമാക്കുന്നതിനെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ് നൽകുകയും ചെയ്തു. അതിൻറെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ ഇടുന്നതിലേക്കായി ഒരു ബിൻ നൽകുകയും കുട്ടികളെ കൊണ്ട് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുകയും ചെയ്തു.

ഒരു തൈ നടാം

വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തിയ പരിപാടിയാണ് ഒരു തൈ നടാം എന്നത്. കുട്ടികൾ ഫലം വൃക്ഷതൈകൾ നടുകയും അതിൻറെ ഫോട്ടോ എടുത്ത് ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.

പരിസരം ഒരു പാഠപുസ്തകം

ജൈവ വൈവിധ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും അതിൻറെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഒരു ജൈവവൈവിധ്യ തോട്ട നിർമ്മാണം സ്കൂളിൽ ആരംഭിച്ചു.

പ്രകൃതിക്കൊപ്പം ഒരു സെൽഫി

പ്രകൃതി എന്താണെന്നും അതിൻറെ മഹത്വം എന്താണെന്നും മനസ്സിലാക്കി കൊടുക്കുന്നതിലേക്കായി വിദ്യാർത്ഥികളോട് പ്രകൃതിയുമായി ഇണങ്ങിയ രീതിയിലുള്ള സെൽഫി എടുക്കാൻ നിർദ്ദേശിച്ചു.പ്രകൃതിയിലെ ജീവികളോടും വൃക്ഷങ്ങളോടുമുള്ള സ്നേഹം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഉതകുന്ന തരത്തിൽ പ്രേരണ നൽകുന്ന സെൽഫിയെടുത്ത് അയക്കാൻ നിർദ്ദേശിച്ചു.

പ്രകൃതിക്കായി വരയ്ക്കാൻ

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചിക്കാൻ നിർദ്ദേശിക്കുകയും കുട്ടികൾ വീട്ടിൽ വച്ച് പോസ്റ്റർ നിർമിക്കുകയും അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

പ്രകൃതിയിലേക്ക്

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുക്കാനും അതുമായി ബന്ധപ്പെട്ട ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.

പ്രകൃതിയെ അറിയാൻ .

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്ലാസ് സ്ഥലത്ത് ക്വിസ് നടത്തുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ലോകസമുദ്രദിനം