ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി
നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രധാന ഘടകമാണ് ശുചിത്വം. ആദ്യം ശുചിത്വം തുടങ്ങേണ്ടത് നമ്മിൽ നിന്നുമാണ്. വ്യക്തി ശുചിത്വം നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ്. നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ശുചിത്വം അനിവാര്യമാണ്. ചെറുപ്പം മുതൽ തന്നെ മുതിർന്നവരിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും പല ചുറ്റുപാടുകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും നമ്മൾ ശുചിത്വം പഠിക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കൈകൾ ആഹാരത്തിനു മുൻപും ശേഷവും കഴുകണം. ഭക്ഷണപദാർത്ഥങ്ങൾ അടച്ചുവയ്ക്കണം. ആഴ്ചയിലൊരിക്കൽ നഖം വെട്ടണം ഇതൊക്കെ നാം കുട്ടിക്കാലം മുതൽക്കേ ശീലിച്ചുവരുന്ന വ്യക്തി ശുചിത്വങ്ങളാണ്. വ്യക്തി ശുചിത്വം പാലിക്കുമ്പോൾ അതിലൂടെ നമ്മൾ പരിസര ശുചിത്വവും പാലിക്കുന്നു. വീടിനു ചുറ്റും ചപ്പുചവറുകൾ വലിച്ചെറിയരുത്. പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയാതെ സുരക്ഷിതമായി നശിപ്പിക്കണം. വീടിനു പുറത്ത് വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പൊട്ടിയ പാത്രങ്ങൾ, ചിരട്ടകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റി കൊതുക് പെരുകുന്നത് തടയാം. ഇങ്ങനെ നമുക്ക് ഒരുപാട് രോഗങ്ങളെ അകറ്റാൻ കഴിയും. പരിസര ശുചിത്വം പാലിക്കുന്നതിലൂടെ നമ്മൾ സമൂഹ ശുചിത്വം പാലിക്കുന്നു. ജീവിത ശൈലീ രോഗങ്ങളിൽ പലതും ശുചിത്വമില്ലായ്മയിൽ നിന്നും ഉണ്ടാകുന്നതാണ്. ഇപ്പോൾ നമ്മുടെ ലോകത്തെ മുഴുവൻ ഭീതിയിലാഴിത്തിയ കൊറോണ വൈറസ് അഥവാ കോവിഡ് 19 രോഗത്തെ ശുചിത്വത്തിലൂടെ നമുക്ക് അകറ്റാം. നമുക്ക് ഒത്തൊരുമയോടെ ശുചിത്വം പാലിക്കാം നല്ലൊരു നാളേയ്ക്കുവേണ്ടി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |