സംസ്‌കൃത ഭാഷയിലെ അടിസ്ഥാന ഘടകങ്ങളായ അക്ഷരം, പദം, വാക്യം എന്നിവ വായിച്ചും കേട്ടും തിരിച്ചറിയുന്നതിനും വേണ്ടിയാണ് സംസ്‌കൃത ക്ലബ് രൂപീകരിച്ചത്.

അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവ ദൃശ്യങ്ങളുടെയും ശബ്ദത്തിൻറെയും  സഹായത്തോടെ ഡിജിറ്റൽ രൂപത്തിലാക്കുന്നു.

ഒന്ന് മുതൽ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഈ ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പരിശീലനം നൽകുന്നു.

യു . പി  ക്ലാസ്സുകളിലെ പിന്നാക്കക്കാർക്കും ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പരിശീലനം.

പരിശീലനം പൂർത്തിയാക്കിയവർക്ക് തുടർ പ്രവർത്തനങ്ങൾക്കായുള്ള വായന, ലേഖന സാമഗ്രികൾ തയ്യാറാക്കുന്നു.

മുഴുവൻ അധ്യാപകരുടെയും  സേവനം പ്രയോജനപ്പെടുത്തി തുടർ പരിശീലനം നൽകുന്നു.

പാഠ്യ പ്രവർത്തനങ്ങളിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ Ability ഗ്രൂപ്സിനെ അടിസ്ഥാനമാക്കി ചെയ്യിക്കുകയും slow learners ൻറെ ഗ്രൂപ്പിൽ അധ്യാപകൻ വേണ്ടത്ര ഇടപെടലുകൾ നടത്തി പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യുന്നു.

പഠനോത്പന്നങ്ങൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കുന്നു

ഒരു ടേമിലൊരു വാർത്താപത്രിക ഓരോ ക്ലാസ്സിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. അവസാന ഊഴം Low level ഗ്രൂപ്പിന് നൽകുന്നു .

കുട്ടികളുടെ വ്യത്യസ്ത നിലവാരത്തിന് അനുയോജ്യമായ വായന സാമഗ്രികൾ കൂടി ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറി പുനഃക്രമീകരിക്കുന്നു.

സ്കൂൾ ലൈബ്രറിയിലേക്കാവശ്യമായ കൂടുതൽ സംസ്‌കൃത പുസ്തകങ്ങൾ സമാഹരിക്കുക.

ഓരോ മാസവും ക്ലാസ്തല ശ്രവ്യ വായന മത്സരവും ടെമിലൊരിക്കൽ സ്കൂൾ തല വായന മത്സരവും സംഘടിപ്പിക്കുന്നു.

I.C.T - സാധ്യതയുപയോഗിച്ച് ചെറുസംഭാഷണങ്ങൾ കാണുന്നതിനും കേൾക്കുന്നതിനും അവസരം നൽകുന്നു.

ശബ്ദമില്ലാത്ത ദൃശ്യങ്ങൾ മാത്രം കാണിച്ച് സംസാരിക്കാൻ പരിശീലിപ്പിക്കുന്നു.

സംസ്‌കൃതം ക്ലാസ്സുകളിൽ ആശയ വിനിമയം പരമാവധി സംസ്കൃതത്തിലാക്കുന്നു

സംസ്‌കൃതം പാട്ടുകളും കഥകളും റേഡിയോയിലൂടെ പ്രേക്ഷണം ചെയ്യുന്നു.

മറ്റുഭാഷകളിലേതുപോലെ Peak time  - ൽ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ സംസ്‌കൃതത്തിൽ നൽകുന്നു.

സംസ്കൃതത്തിലെ സാഹിത്യ സൃഷ്ടികളെക്കുറിച്ച് ഡിബേറ്റ് നടത്തുന്നു.