ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/അപ്പു എന്ന നല്ല കുട്ടി

അപ്പു എന്ന നല്ല കുട്ടി


ഒരിടത്ത് അപ്പു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അവൻ സ്കൂളിലേക്ക് പോകുന്ന വഴി വിശന്ന് തളർന്ന ഒരു അമ്മുമ്മയെ കണ്ടു. ഭക്ഷണം തരുമോ എന്ന് ചോദിച്ച അമ്മുമ്മയ്ക്ക് അപ്പു തന്റെ ബാഗിൽ ഉണ്ടായിരുന്ന ഭക്ഷണപൊതി നൽകി. ഉച്ചയ്ക്ക് മറ്റു കുട്ടികളെല്ലാം ഭക്ഷണം കഴിക്കുന്നസമയത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന അപ്പു വിനോട് അദ്ധ്യാപകൻ കാര്യം തിരക്കി. അപ്പു നടന്നതെല്ലാം അദ്ധ്യാപകനോട് പറഞ്ഞു. അദ്ദേഹം കുട്ടികളോടെല്ലാം അപ്പുവിന് നല്ലൊരു കൈയടി നൽകാൻ പറഞ്ഞു. എല്ലാവരും അവനെ അഭിന്ദിച്ചു. നമുക്കെല്ലാം നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒരു ഭാഗം അപ്പുവിനു നൽകാം അദ്ധ്യാപകൻ പറഞ്ഞു. കുട്ടികളെല്ലാം അനുസരിച്ച്. വൈകുന്നേരം വീട്ടിൽ എത്തിയ അപ്പു നടന്നതെല്ലാം അമ്മയോടും അച്ഛനോടും പറഞ്ഞു. അമ്മയും അച്ഛനും അവൻ ചെയ്യ്തത് നല്ല കാര്യം ആണെന്നു പറഞ്ഞു. അവനെ കെട്ടിപിടിച്ച് ഉമ്മ നൽകി. നാളെ മുതൽ രണ്ടു പൊതി ഭക്ഷണം നൽകാം എന്ന് അമ്മ അവനോട് പറഞ്ഞു. അപ്പുവിന് സന്തോഷമായി.

അമേയ അനിൽ. എ
2 B ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കഥ