മഹാമാരി

നിറവും മണവും ജാതിയും നോക്കാതെ
ഭാഷയും വേഷവും പദവിയും നോക്കാതെ
ലോകത്തെയാകെ കീഴടക്കുന്നൊരീ
ഭീകരനാം മഹാമാരിയോയിത് ?
കെട്ടിപ്പടുത്തൊരീ ചില്ലുകൊട്ടാരങ്ങൾ
പൊട്ടിച്ചെറിയുമീ മഹാമാരിയോയിത് ?
ഞൊടിയിടയിൽ അഗ്നിയായി ആളിപ്പടർന്ന്
സകലതും ചാമ്പലാക്കിയിടും മഹാമാരിയോയിത് ?
അടച്ചുപൂട്ടാം സ്വയം തടവറ പണിഞ്ഞീടാം
ലോകം നിശ്ചലമാക്കും ഭീകരനെ തുരത്തിടാം
മാസ്‌ക് ധരിച്ചീടാം കൈകൾ കഴുകീടാം
നമസ്തേ ചൊല്ലി സൗഹൃദം പുതുക്കിടാം


 

മയൂഖ ജി.എം
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത