സ്നേഹോപദേശം

സ്കൂൾ വിട്ടയുടൻ ദിയ വീട്ടിലേക്ക് ഓടി. അപ്പോൾ അവളെയും കാത്ത് അവളുടെ പപ്പിക്കുട്ടി നിൽപ്പുണ്ടായിരുന്നു.
അവൾ അതിനെ കെട്ടി പിടിച്ചു, ഒന്ന് തലോടി.
ബാഗ് സോഫയിൽ വെച്ച് അമ്മ ഭക്ഷണം കൊണ്ട് വരുന്നതും കാത്തിരിപ്പായി.
അമ്മ അടുക്കളയിൽ നിന്നും ചായയും പലഹാരവുമായെത്തി.
സോഫയിൽ ബാഗ് കണ്ടപ്പോൾ തന്നെ അമ്മയുടെ ഭാവം മാറി.
അവൾക്ക് കാര്യം പിടി കിട്ടി.
അവൾ ബാഗ് എടുത്ത് മാറ്റി വെച്ച് കയ്യും മുഖവും വൃത്തിയാക്കി വന്നു.
"സോറി അമ്മേ ഞാൻ മറന്നു പോയതാ"
അവൾ കുറ്റ ബോധത്തോടെ പറഞ്ഞു.
അമ്മക്ക് സന്തോഷമായി.
"പുറത്ത് പോയി വരുമ്പോൾ കുട്ടികളുടെ ശരീരത്തിൽ പല അണുക്കളും ഉണ്ടായേക്കാം.
അത് വൃത്തിയാക്കിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. "അമ്മ ഉപദേശിച്ചു.
"എലി, പാറ്റ, കൊതുക് തുടങ്ങിയ ജീവികൾ ആണ് നമുക്ക് രോഗം പരത്തുന്നത്.
നമ്മുടെ ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളെയും വരുത്തി വയ്ക്കുന്നത്.
വീടിനകത്തും പുറത്തും ശുചിത്വം പാലിക്കാൻ കുടുംബത്തിലുള്ള എല്ലാവരും ഒരു പോലെ ശ്രദ്ധിക്കണം.
ഓരോ വ്യക്തിയുടെയും ശുചിത്വം അവരുടെ ആരോഗ്യത്തി ന് ഗുണം ചെയ്യും
എന്ന് മാത്രമല്ല നാം ജീവിക്കുന്ന പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുകയും ചെയ്യും"
അമ്മ ഇത്രയും പറഞ്ഞപ്പോൾ ദിയക്ക് തന്റെ തെറ്റ് മനസ്സിലായി.
പിന്നീട് ഒരിക്കലും അവൾ അമ്മയുടെ ഉപദേശം തെറ്റിച്ചിട്ടില്ല.

ആദിത് മുഹമ്മദ്‌ കെ
4 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ