ശുചിത്വ ശീലം

ഒരു പുഴയുടെ തീരത്ത് കൊച്ചു ഗ്രാമമുണ്ടായിരുന്നു.
ഗ്രാമ നിവാസികളുടെ പ്രധാന ഉപജീവനമാർഗം ഈ പുഴയായിരുന്നു.
പുഴയിൽ നിന്ന് മീൻ പിടിക്കുകയും അവർ കുളിക്കുകയും അലക്കുകയുമെല്ലാം ചെയ്യുമായിരുന്നു.
പക്ഷേ അവർ അതോടൊപ്പം തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാനും ആ പുഴ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത് ,
നിറഞ്ഞ് ഒഴുകുന്ന പുഴയിലെറിയുന്ന മാലിന്യങ്ങളെല്ലാം വേഗത്തിൽ ഒഴുകിപ്പോകുമായിരുന്നു.
കുറച്ച് നാളുകൾക്ക് ശേഷം ആ ഗ്രാമത്തിൽ വരൾച്ച ഉണ്ടായി ,
പുഴയിലെ വെള്ളം കുറയാൻ തുടങ്ങി,
പക്ഷേ അവർ മാലിന്യ നിക്ഷേപം തുടർന്നുകൊണ്ടിരുന്നു.
അവ ഒഴുകിപ്പോകാതെ പുഴയിൽ അടിഞ്ഞു കൂടി .
ആ സമയത്ത് പുഴയിൽ കുളിച്ച ആൾക്ക് കടുത്ത പനി വരുകയും
ദിവസങ്ങളോളം തുടരുകയും ചെയ്തു.
ഇത് കൂടുതൽ ആളുകളെ ബാധിക്കുകയും
ആ ഗ്രാമത്തിൽ പകർച്ചവ്യാധി ആയി മാറുകയും ചെയ്തു.
ഈ രോഗത്തെ പ്രധിരോധിക്കാനായി വന്ന ഡോക്ടർ കാര്യം അന്വേഷിച്ച്
പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നതായി മനസിലാക്കി,
ഈ വിവരം ഗ്രാമവാസികളെ പറഞ്ഞു മനസ്സിലാക്കുകയും
ഇനിയൊരിക്കലും പുഴയിൽ മാലിന്യം കളയില്ലെന്നും അവരെ സത്യം ചെയ്യിപ്പിച്ചു.
അങ്ങനെ ആ ഗ്രാമത്തിൽ നിന്ന് ആ രോഗം പതിയെ ഇല്ലാതായി.
പിന്നീട് ഒരിക്കലും ആ ഗ്രാമത്തിലുള്ളവർ പുഴ മലിനമാക്കിയിട്ടില്ല,
എപ്പോഴും ശുചിത്വ ശീലം പാലിക്കുകയും ചെയ്തു.

അനിഷ ആർ
5 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ