ഒരു കുഞ്ഞു വൈറസിൻ പേരിലിന്നു
തിരികെ ത്തരുന്നു ആ പഴയ കാലം
ശുദ്ധ വായുവും, തെളിനീരുറവകളും
മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യരെയും
വീടും പരിസരവും വൃത്തി യായിടുന്നു
വ്യക്തി ശുചിത്വവും ഏറിടുന്നു
മറ്റാരോ തീർത്ത പ്രതികാരമല്ലിതു
പ്രകൃതിയൊരുക്കിയ കുഞ്ഞു വികൃതിയല്ലേ.