ദൈവത്തി ന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.
എന്നാൽ ഇന്ന് പൊതുവഴിയിലൂടെ നടക്കുന്ന ഏതൊരാൾക്കും നമ്മുടെ മാലിന്യസംസ്കരണ സംസ്കാരം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഇങ്ങനെയുള്ള സാഹചര്യങ്ങളാണ് മിക്ക രോഗങ്ങളുടെയും ഉറവിടം. പരിസ്ഥിതി ശുചിത്വം ആരോഗ്യം ഇവ ഒരു ചങ്ങലയിലെ കണ്ണികളാണ്. നമ്മുടെ നാട്ടിലെ പ്രകൃതിഭംഗി പ്രസിദ്ധമായിരുന്നു. മനോഹരമായ പൂച്ചെടികൾ, പച്ചപ്പട്ട് അണിഞ്ഞ പാടങ്ങളും പുഴകളും...
.. ഇന്ന് അതല്ല അവസ്ഥ, റോഡരികിൽ മരങ്ങൾക്കും ചെടികൾക്കും പകരം മാലിന്യ കൂമ്പാരങ്ങൾ! വറ്റിവരണ്ട പുഴകൾ ,പുഴയിൽ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും..
പഴയ കാടുകൾ ഒക്കെ ഇന്ന് ഫാക്ടറികളും ഫ്ലാറ്റുകളും കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നു. നമ്മുടെ പുതുതലമുറയ്ക്ക് പരിചയമില്ലാത്ത പല വാക്കുകളും ആണ് ഇന്ന് നമുക്ക് ഏറെ കേൾക്കാനുള്ളത്.. ജലമലിനീകരണം, വായുമലിനീകരണം , ശബ്ദമലിനീകരണം എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.. നാമിപ്പോൾ കടന്നുപോകുന്ന ലോക ഡൗൺ അതിൻറെ തന്നെ ഒരു സന്തതി ആവും. കഴിഞ്ഞ രണ്ടു വർഷങ്ങളായി നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹി അനുഭവിക്കുന്ന വായു മലിനീകരണത്തെ കുറിച്ച് വളരെ കേട്ടു. ഈ ലോക ഡൗൺ കാലത്ത് വളരെ വ്യത്യാസം വന്നിരിക്കുന്നു എന്ന വാർത്ത പത്രത്തിൽ കണ്ടപ്പോൾ സന്തോഷം തോന്നി. പ്രകൃതിയെ നാം വല്ലാതെ വേദനിപ്പിക്കുമ്പോൾ അത് തിരിച്ചു തരുന്ന ചെറിയ തിരിച്ചടികൾ ആവാം ഇതെല്ലാം.
ഇപ്പോൾ വാഹനങ്ങൾ നിരത്തിൽ ഇറങ്ങാത്തത് കൊണ്ട് അന്തരീക്ഷ ത്തിലെ കാർബൺ ഡൈ ഓക്സൈഡ് അളവ് വളരെ കുറഞ്ഞതോടെയാണ് ഇങ്ങനെ സംഭവിച്ചത്..
ഇന്ന് ശുദ്ധ ജലം ഒഴുകുന്ന പുഴകളുടെ ചിത്രം വീഡിയോകളിൽ മാത്രമേ ഉള്ളൂ. പുഴകളിൽ വെള്ളമില്ല ,ഉള്ള വെള്ളത്തിൽ മുഴുവൻ പ്ലാസ്റ്റിക് കുപ്പികളും മറ്റും മാലിന്യങ്ങളും
ഫാക്ടറികളുടെ യും ഹോട്ടലുകളുടെയും എല്ലാം അഴുക്കുചാലുകൾ , ജലസ്രോതസ്സുക കളിലേക്കാണ്് ആണ് തുറക്കുന്നത്. അതിൽ ക്യൂലക്സ് പോലെയുള്ള കൊതുകുകൾ വളരുന്നു. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ശുചിത്വവുമായി ബന്ധപ്പെട്ട ഒരു പാഠം ഉണ്ടായിരുന്നു. അതിൽ കൊതുകുകൾ പടരുന്നത് തടയാൻ ആയി ഡ്രൈഡേ ആചരിക്കണം എന്ന് പറഞ്ഞിരുന്നു. ഞാനിന്നുമത് ചെയ്തുവരുന്നു.
പുഴയിലെ മണൽവാരൽ, ഖനനം ,മരം വെട്ടി നശിപ്പിക്കൽ, ഇതെല്ലാം പ്രകൃതി വലിയൊരു ദുരന്തത്തിൽ തന്നെ എത്തിക്കും
കഴിഞ്ഞ രണ്ടു വർഷങ്ങളായി നമ്മൾ അനുഭവിക്കുന്ന പ്രളയം ഒരു മലയാളിക്ക് മറക്കാൻ ആവുന്നതല്ല.
കാടുകൾ നഷ്ടപ്പെട്ട മൃഗങ്ങൾ നാട്ടിൽ ഇറങ്ങുമ്പോൾ നമ്മൾ പരാതിപ്പെട്ടിട്ട് കാര്യമില്ല. അവരുടെ വാസസ്ഥലങ്ങൾ നാം ചൂഷണം ചെയ്തതിൻറെ ഫലമാണത്. ഇനി ഒരു കാര്യമേ നമ്മുടെ മുൻപിൽ ഉള്ളൂ. പ്രകൃതിയിലേക്ക് മടങ്ങാം. പരിസ്ഥിതി സംരക്ഷിക്കാം. ശുചിത്വ പൂർണമായ ജീവിതം നയിക്കാം
നമ്മളും, നമ്മുടെ ചിന്താഗതികളും മാറട്ടെ. ഗ്രേറ്റയെ പോലുള്ള കുട്ടികൾ ഇനിയും നിരത്തിലിറങ്ങിയ പറ്റൂ...