കൊറോണയെന്ന രാക്ഷസൻ ലോകം വിഴുങ്ങാൻ താണ്ഡവമാടുമ്പോൾ
അതിജീവനത്തിനായി
നമുക്കൊന്നിച്ചു പോരാടാം
കൊറോണ നമ്മെ പഠിപ്പിച്ചു
ശുചിത്വത്തിൻ പ്രാധാന്യം
ആഢംബരങ്ങളില്ലെങ്കിലും
മംഗളകർമ്മങ്ങൾനടക്കുമെന്ന കാര്യം...
മതചിന്തകൾക്കതീതമായി ആചാരകർമ്മങ്ങൾ നടക്കുമെന്ന കാര്യം...
ജാതിയില്ല, മതമില്ല,വർഗ്ഗവർണ്ണ വ്യത്യാസമില്ലാതെ,
രാജ്യത്തിൻ മതിൽക്കെട്ടില്ലാതെ മർത്യനൊന്നാണെന്ന തിറിച്ചറിവു നൽകി കൊറോണ....
മാസ്‌ക്കെന്ന ഒരു കഷണം തുണിയാലും....
കൈകൾ ചേർത്തുപിടിച്ചു ശുദ്ധി വരുത്തുന്ന സാനിറ്ററൈസറാലും..
സാമൂഹികാകലം എന്ന മന്ത്രത്താലും...
മഹാ മാരിയെ തുരത്താൻ..
നാമൊന്നിച്ചൊന്നായി പോരാടാം..
മരുന്നില്ല,മന്ത്രമില്ല,മായയില്ല സാമൂഹികാകലം മാത്രം...
മഹാമാരികളെ നേരിട്ട നാം
കൊറോണയെയും തുരത്തും നിശ്ചയം....