രാത്രി മഴ കോരിചൊരിഞ്ഞു,,,
പുഴകളും വയലേലകളും
നിറഞ്ഞൊഴുകി.
പെട്ടെന്നു കാറ്റ് വീശിയടിച്ചു,
അതിൽ പെട്ടു വൃക്ഷങ്ങൾ ആടിയുലഞ്ഞു,
കാട്ടാറിൻ ശബ്ദവും പെട്ടെന്നു ഉയർന്നു,
നദികളഎല്ലാം നീരണിഞ്ഞു,
ചിണുങ്ങി നിൽക്കും മാനത്തു നോക്കി ഉണ്ണി
വാതിൽ പടിയിൽ ഇരിപ്പായി,
തുള്ളിച്ചാടി ഒഴുകുന്ന
പുഴയും ചെറു തുള്ളികളാൽ നനഞ്ഞു നിൽക്കും നെൽകതിരുകളും....
കറുത്തിരുണ്ട ആ രാവിലും വിണ്ണിൽ നിലാവു ചൊരിയുവാൻ
ചന്ദ്രലേഖയെ കൊതിച്ചു പോയി......