ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ശുചിത്വ ശീലം കുട്ടികളിൽ

ശുചിത്വ ശീലം കുട്ടികളിൽ

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഇത്. ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം ഇന്ന് നേരേമറിച്ചാണ് സംഭവിയ്ക്കുന്നത്. നാം നടന്നു പോകുന്ന വഴികളിലും ശ്വസിയ്ക്കുന്ന വായുവിലും കുടിയ്ക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു അങ്ങനെ പലതരം രോഗങ്ങൾക്കും അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്കുള്ളത്. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാൻമാരായിരിയ്ക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിയ്ക്കണം, നഖം വെട്ടി വൃത്തിയാക്കണം, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം, രാവിലെ ആഹാരത്തിനു മുൻപും രാത്രി ആഹാരത്തിനു ശേഷവും പല്ലുകൾ നന്നായി ബ്രഷ് ചെയ്യണം, അലക്കി തേച്ച വസ്ത്രങ്ങൾ ധരിയ്ക്കണം ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കുക ,പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതിരിയ്ക്കുക, മലിനജലം കെട്ടികിടക്കാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക ,അനാവശ്യമായി വളരുന്ന കാടുകൾ വെട്ടി വൃത്തിയാക്കുക ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടേയും വ്യക്തിത്വം വിലയിരുത്തുന്നതു തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ് അതുകൊണ്ട് ഇന്നു തന്നെ ഒരു നല്ല വ്യക്തിത്വത്തിന് ഉടമകളായി നമുക്ക് മാറാം .

ആദിത്യൻ D.S
4 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ , ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം