വൃത്തിയായി നടക്കുവാൻ ചൊല്ലിതന്നൊരമ്മയും
വൃത്തിഹീനമാക്കിയാൽ തല്ലുതന്നൊരച്ഛനും
വിദ്യപോലെ ഉത്തമം വൃത്തിയെന്നുമാകിലോ
തുരത്തിടാം നമുക്കിന്ന് കൊറോണയെന്ന മഹാമാരിയെ
നിത്യവും കുളിച്ച് ദേഹശുദ്ധി വരുത്തണം
വൃത്തിയായി വീടും പരിസരവും മാറ്റണം
നാടും നഗരവും വൃത്തിഹീനമാക്കിടാത്തൊരാ
പാരമ്പര്യമിന്ന്
കേരളനാടിന്നഭിമാനം
നമിപ്പൂ ലോകമിന്ന് നമ്മുടെ നാടിനെ