ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ അതിജീവിക്കാം... ഒറ്റക്കെട്ടായി...

അതിജീവിക്കാം... ഒറ്റക്കെട്ടായി...

ചീനകാരുടെ മണ്ണിലായി പിറന്നു.
ലോകമെങ്ങും കൈക്കുള്ളിലാക്കി.
മഹാമാരിയാം കൊറോണ ഭീകരൻ.
മർത്യനെ ഒന്നൊന്നായി കൊന്നൊടുക്കി.
സംഹാര താണ്ഡവമാടി തിമർത്തു.
പന്തുപോലുരണ്ടും കൂറ്റൻ കൊമ്പുകളുമായി.
മനുഷ്യരക്തത്തിൽ അവൻ അലിഞ്ഞു ചേർന്നു.
ജ്വരവും ചുമയും ജലദോഷവുമായി.
ശ്വാസമുട്ടും കോർത്തിണങ്ങി മനുഷ്യനെ അവൻ പിടിച്ചുകെട്ടി.
വരൂ കൂട്ടരെ... അതിജീവിക്കാം നമുക്ക് ഒറ്റക്കെട്ടായി.
ഉറ്റവരിൽ നിന്നും അകന്ന് വീട്ടിലിരിക്കാം.
കൈകൾ നന്നായി കഴുകി വ്യക്തിശുചിത്വം പരിപാലിക്കാം.
കൈകൾ മൂക്കിലും വായിലും സ്പർശിക്കാതിരിക്കാം.
തുമ്മുപോഴും ചുമയ്ക്കുപോഴും വായും മൂക്കും തൂവാലയാൽ മറയ്ക്കാം.
സർക്കാർ തന്നുടെ നിർദേശങ്ങൾ അനുസരിക്കാം.
ആൾക്കൂട്ടവും വിനോദയാത്രയും ഒഴിവാക്കീടാം.
കുരുത്തക്കേടങ്ങു കാട്ടിയാൽ അനുസരിപ്പിക്കുo നീതിപാലകർ.
നമുക്കായി പ്രയത്നിക്കും വൈദ്യനും പരിചാരകരും.
അറിഞ്ഞു നമുക്കായി സഹായം നൽകും ആതുരപ്രവർത്തകരും.
അവർക്കായി പ്രാർത്ഥിക്കാം നമുക്ക് വീട്ടിലിരുന്നു ഒറ്റക്കെട്ടായി.
ഭൂലോക മണ്ണിൽ നിന്നും തുടച്ചു നീക്കാം
മഹാമാരിയാം കൊറോണയെ
 

ഹരിജിത്ത്.ബി.എസ്
3 C ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത