ഈ നാടിൻ ശുചിത്വം നമുക്ക്
ആവശ്യമായിട്ടുണ്ടല്ലോ.
ഈ നാടിന്റെ പെരുമയും നമുക്ക്
ആവശ്യമായിട്ടുണ്ടല്ലോ.
കുപ്പി, ചിരട്ട, പ്ളാസ്റ്റിക് കപ്പുകൾ
ഇട്ടുമൂടിയ പ്ളാസ്റ്റിക് ഷീറ്റുകൾ
മുട്ടത്തോട് പോലും കൊതുകിൻ
വളർത്തുകേന്ദ്രമതോർക്കണം
രാജ്യത്തിന്റെ പുരോഗതിക്കായി
നമുക്കൊന്നിച്ച് കൈ കോർത്തിടാം
ഈ മഹാമാരിയെ നമുക്ക്
തുരത്തിയോടിച്ച് കൈ കോർത്തിടാം.