ഒത്തൊരുമിക്കാം കൂട്ടരേ നമ്മൾ-
ക്കൊത്തിരിരോഗമകറ്റീടാം
വ്യക്തി ശുചിത്വം പാലിച്ചീടുക
നിത്യം നമ്മൾ കട്ടായം.
ഇത്തിരിയുള്ളൊരു കീടാണുക്കൾ
നമ്മുടെ നാട് ഭരിച്ചീടാൻ
എത്തുകയില്ലിനി ഒത്തു പിടിച്ചാൽ
എന്നും നമ്മൾ മുന്നേറും.
കൈകൾ ഉരച്ചു കഴുകേണം
കറ പുരളാതെ നടക്കേണം
ചപ്പും ചവറും നീക്കി മിനുക്കി
വീടും സുന്ദരമാക്കേണം
പുഴകൾ നന്നായൊഴുകട്ടെ
മാലിന്യത്താൽ കൊല്ലരുതേ
എങ്ങും ശാന്തി പരക്കട്ടെ
എന്നും നന്മ നിറയട്ടെ..