ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

ആരോഗ്യവും ശുചിത്വവും

ഓരോ വർഷവും ഓരോ തരം രോഗങ്ങളാണ് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. അവയെ ഓരോന്നിനെയും നാം പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി നമ്മൾ വ്യക്തി ശുചിത്വവും പാലിക്കണം അതിനോടൊപ്പം പരിസരശുചിത്വ വും പാലിക്കേണ്ടതാണ്.വീടിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കി സൂക്ഷിക്കുക, മാലിന്യങ്ങൾ വലിച്ചെറിയരുത് .കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. അതുമൂലം രോഗങ്ങൾ പടർന്നു പിടിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാനും കഴിയും .ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാ വിപത്തിനെ പാടെ തുടച്ചുനീക്കേണ്ടതുണ്ട്.അതിനായി നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കുകയും , ഈ മഹാവിപത്തിനെ ഒറ്റക്കെട്ടായി നിന്ന് നേരിടുകയും വേണം. നല്ലൊരു നാളേയ്ക്കായി പ്രാർത്ഥിക്കാം .അകലം പാലിച്ച് ഒറ്റക്കെട്ടാവാം....ആരോഗ്യത്തിനും ജീവനും വേണ്ടി. ..

വൈഷ്ണവി.എം
ഗവ. യു. പി. എസ് , വെള്ളൂപ്പാറ , ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം