ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കോഴിയമ്മയും മുട്ടകളും
കോഴിയമ്മയും മുട്ടകളും
കോഴിയമ്മ മുട്ടകളിട്ടു. കുറേ ദിവസം കാത്തിരുന്നാലേ മുട്ടകൾ വിരിയുകയുള്ളൂ. കോഴിയമ്മ എന്നും മുട്ടകൾക്ക് അടയിരിക്കും. മാത്രമല്ല എന്നും മുട്ടകളിൽ നോക്കുകയും ചെയ്യും. എന്തിനാണെന്നോ തന്റെ മുട്ടകൾ വിരിയുന്നുണ്ടോ എന്നറിയാൻ. അങ്ങനെ നോക്കിയിരിക്കുമ്പോൾ കോഴിയമ്മയ്ക്ക് വിശന്നു. പക്ഷെ മുട്ടകൾ ഇട്ടിട്ട് കോഴിയമ്മയ്ക്ക് ദൂരേയ്ക്ക് പോകാൻ കഴിയില്ലല്ലോ. കോഴിയമ്മ ചുറ്റും നോക്കി. അവിടെ കുറച്ച് അരിമണികൾ കിടക്കുന്നതു കണ്ടു.കോഴിയമ്മ ഓടിച്ചെന്ന് ആ അരി മണികൾ തിന്നു. എന്നിട്ട് തിരിച്ചു വന്നു. മുട്ടകൾ വിരിയാൻ കാത്തിരുന്നു .അങ്ങനെ 21 ദിവസം കഴിഞ്ഞു. എല്ലാ മുട്ടകളും വിരിഞ്ഞു. കോഴിയമ്മയ്ക്ക് സന്തോഷമായി .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |