സംഭാഷണം

മീനു : മാളൂ, നീ അറിഞ്ഞോ.. നമുക്ക് പരീക്ഷയൊന്നുമില്ല.

മാളു : എന്തുകൊണ്ട് ?

മീനു : ഇപ്പോൾ ഒരു വലിയ രോഗം ലോകത്ത് പടർന്നുപിടിച്ചതായി കേൾക്കാറില്ലേ?

മാളു : ആ.. കൊറോണയല്ലേ..

മീനു : അതെ, പത്രവാർത്ത എഴുതുമ്പോൾ കാണാറുണ്ടല്ലോ..

മാളു : അത് ഒരു പകർച്ചവ്യാധിയാണ് . അതുകൊണ്ട് സ്കൂൾ അടയ്ക്കുന്നു.

മീനു: ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വലോ ടിഷ്യുവോ ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കണം.

മാളു : അതു മാത്രമല്ല, മീനൂ. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻഡ് വാഷ് ഉപയോഗിച്ച് ഇരുപത് സെക്കൻഡ് കഴുകണം. പിന്നെ നല്ല ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം എന്നെല്ലാം ടി.വി.യിൽ കാണാറുണ്ട് .

മീനു :അത് ശരിയാണ് . ഇപ്പോൾ പത്രത്തിലും ടി.വി.യിലും കൊറോണയെപ്പറ്റിയുള്ള വാർ ത്തകളാണ് .

മാളു :ലോകത്ത് കുറെ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും വിഷമത്തിലാണ് .

മീനു : ആരും പുറത്തിറങ്ങരുത് . നമ്മൾ അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്കോ ടവ്വലോ മുഖത്ത് അണിയണം.

മാളു : പിന്നെ, പുറത്ത് പോയിവന്നാൽ ആ മാസ്ക് ഉപേക്ഷിക്കണം. മാസ്കിന്റെ ഉൾവശത്തോ പുറംവശത്തോ തൊടരുത് . സൈഡ് ഭാഗത്ത് പിടിക്കുക. ഇതെല്ലാം ടി.വി.യിൽ കാണാറില്ലേ..

മീനു : അത് മാത്രമല്ല, മാളൂ.. പുറത്തു പോയാലും ഒരു കൈ അകലത്തിലേ നിൽക്കാവൂ. കൂട്ടംകൂടി നിൽക്കരുത് .

മാളു : കൊറോണ പിടിപെട്ട് ലോകത്ത് ഒരുപാട് ആളുകൾ മരിച്ചു. കുറേ ആളുകൾ ചികിത്സയിലാണ് .

മീനു : കേരളത്തിൽ ഈ രോഗം കുറഞ്ഞുവരുന്നുണ്ട് , അല്ലേ..

മാളു : അതെ. ശരിയാണ് മീനൂ.. അത് നമ്മൾ എല്ലാം അനുസരിച്ച് വൃത്തിയോടെ, ചിട്ടയോടെ ജീവിക്കുന്നതു കൊണ്ടാണ് .

അമേയ പി. എം.
1 A ജി എം എൽ പി സ്കൂൾ , അഴിക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ