ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ,
ഞങ്ങൾ ഒറ്റക്കെട്ടായ് നേരിടും നിന്നെ
ജാതിയോ മതമോ ഒന്നുമില്ലാതെ
ഞങ്ങൾ മനുഷ്യർ നിന്നെ നേരിടും
പ്രളയം വന്നപ്പോഴും നിന്റെ മറ്റൊരു രൂപമായ
നിപ്പ വന്നപ്പോഴും ഞങ്ങൾ പോരാടി വിജയിച്ചു
ചിലപ്പോൾ തോന്നും ഞങ്ങൾ മനുഷ്യർ
വരുത്തിവച്ചതാണോ ഈ ഗതി ....
ദൈവം മനുഷ്യർക്കായ് തന്ന ശിക്ഷയാണോ, അറിയില്ല
അതോ മനുഷ്യർ ചെയ്ത പാപപരിഹാരമാണോ
ഓരോ ദിവസവും നീ വീണ്ടും വീണ്ടും
ഉഗ്രരൂപിയാകുന്നുവോ .....
ഒന്നു നിനക്കീ ലോകത്തുനിന്ന് പോയ് മറഞ്ഞുകൂടേ
ഞങ്ങൾ മനുഷ്യർ അതിജീവിക്കും .. ജാഗ്രതയോടെ