ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/പ്രതിരോധശേഷി
പ്രതിരോധശേഷി
കോവിഡ് രോഗത്തെ പ്രതിരോധിക്കാനുള്ള പല മാർഗങ്ങൾ ആരോഗ്യപ്രവർത്തകർ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അകലം പാലിക്കൽ,കൈ കഴുകൽ, മാസ്ക് ധരിക്കൽ. ഒപ്പം തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ശരീരത്തിൻെറ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആഹാരരീതികൾ ശീലിക്കുക എന്നുള്ളതും. വീട്ടിലിരുന്നപ്പോൾ എനിക്ക് തോന്നിയ കൗതുകത്തിൻെറ ഭാഗമായാണ് മൈക്രോഗ്രീൻ ഇലകൾ വളർത്താൻ തുടങ്ങിയത്.ചെറുപയർ,വൻപയർ തുടങ്ങിയ ഏതു ധാന്യങ്ങളും വെള്ളത്തിൽ ഇട്ടി മുളപ്പിച്ച് ഉപയോഗശൂന്യമായ പാത്രത്തിൽ മണ്ണിട്ട് പാകി ഇലകൾ വളർത്തിയെടുക്കാം. ആറ് മുതൽ എട്ട് ദിവസത്തിനുള്ളിൽ ഉപയോഗപ്പെടുത്താം. ഈ ഇലക്കറിക്ക് സാധാരണ ഉള്ള ഇലക്കറികളേക്കാൾ പലമടങ്ങ് പോഷകഗുണങ്ങൾ ഉണ്ട്. കൂടാതെ ഇവ നട്ടുവളർത്തുന്നതിലൂടെ ശരീരത്തിനും മനസ്സിനും ഉന്മേഷം ഉണ്ടാകുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |