ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/ഒരു അവധിക്കാലം

ഒരു അവധിക്കാലം

ഇതുവരെ ഞാൻ കണ്ട അവധിക്കാലം
നിറയെ സ്വപ്നങ്ങളാൽ ആനന്ദമായ്
കൂട്ടരുമൊത്ത് കൂട്ടുകൂടാനായ്
കാലം കാത്തുവെച്ചൊരാ അവധിക്കാലം
ഈയൊരു നാളിലും വന്നുചേർന്നു
ഇതുവരെയില്ലാത്തൊരാ അവധിക്കാലം
ആരുമറിയാതെ കടന്നുപോയൊരാ
മൗനമായ് മാറിയ അവധിക്കാലം
ഇനി വരില്ലെന്നൊരാ പ്രാർത്ഥനയാൽ
ദിനവും എണ്ണിക്കള‍ഞ്ഞിടുന്നു
വരുമൊരു നല്ലൊരു നാടിനായ്
കൈകോർത്തു കൈകൂപ്പി നിന്നിടാം നാം
നാളെയുടെ നന്മയ്ക്കായ് കൂട്ടുകൂടാം
നല്ലൊരു നാളേക്കായ് കാത്തിരിക്കാം

ശിവ ജയരാജ്
8A ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത