ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/അപ്രതീക്ഷിത അവധി
അപ്രതീക്ഷിത അവധി
മാർച്ച് മാസത്തിലെ പത്താം തീയതി, പതിവു പോലെ ഞങ്ങൾ സ്കൂളിൽ ഉണ്ടായിരുന്നു.കൊറോണ വൈറസിനെക്കുറിച്ചുള്ള വാർത്തകൾ അറിയുന്നുണ്ടായിരുന്നുവെങ്കിലും അതിന്റെ ഭീകരത ഞങ്ങൾക്കറിയില്ലായിരുന്നു.ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞങ്ങൾ കളിക്കുമ്പോഴാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചതായി സർ പറയുന്നത്.വാർഷികാഘോഷത്തിനും വാർഷിക പരീക്ഷക്കും വേണ്ടി തയ്യാറെടുത്തുകൊണ്ടിരുന്ന ഞങ്ങൾക്ക് അതു സഹിക്കാൻ കഴിഞ്ഞില്ല. നന്നായി ഒന്നു യാത്ര പറയാൻ പോലും കഴിയാതെ ഞങ്ങൾ പിരിഞ്ഞു.ഇപ്പോൾ കുറച്ചു ദിവസങ്ങളായി ഞങ്ങൾ വീട്ടിലാണ്.എങ്ങും പോകാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല. ചുറ്റും വിഷമിപ്പിക്കുന്ന വാർത്തകൾ മാത്രമേ കേൾക്കാനുള്ളൂ.എല്ലാവരും കൊറോണയെന്ന മഹാമാരിയിൽ നിന്നു രക്ഷ നേടാനുള്ള പ്രാർത്ഥനയിലാണ്.ഇതിനിടയിൽ ഒരു കൊച്ചു സന്തോഷം പറയാനുണ്ട്. ഞങ്ങളെല്ലാവരും വീട്ടിൽ ഒന്നിച്ചുള്ള ദിവസങ്ങളാണ് കടന്നു പോകുന്നത്.ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതും ഒന്നിച്ചിരുന്നു സംസാരിക്കുന്നതും ഒക്കെ ഒത്തിരി സന്തോഷം തരുന്നു.പക്ഷേ നാട് മുഴുവൻ വിഷമിക്കുമ്പോൾ നമുക്കെങ്ങനെ സന്തോഷിക്കാനാകും.എത്രയും വേഗം ഈ ആപത്തിൽ നിന്നു രക്ഷ നേടാൻ ഞാനും എന്റെ കുടുംബവും നാടിനൊപ്പം പ്രാർത്ഥിക്കുന്നു,പ്രതീക്ഷിക്കുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |